Advertisement

ഇതാ വീണ്ടും എല്‍ക്ലാസിക്കോ; ബാഴ്‌സ പ്രതിരോധം തുളക്കുമോ റയല്‍

October 26, 2024
1 minute Read
Real Madrid vs Barcelona match

ഏറെ നാളുകള്‍ക്ക് ശേഷം ഇതാ വീണ്ടുമൊരു എല്‍ ക്ലാസിക്കോ. ശനിയാഴ്ച രാത്രി 12.30-ന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ കനത്ത പോരാട്ടം തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. 42 മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ച് കയറിയ റയല്‍ ഈ മത്സരം കൂടി എടുത്താല്‍ ബാഴ്‌സയുടെ അപരാജിത റെക്കോര്‍ഡിനൊപ്പമെത്താന്‍ റയലിന് കഴിയും. 2017 മുതല്‍ 2018 വരെ 43 മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ച ബാഴ്‌സ റെക്കോഡ് പങ്കിടാന്‍ ലഭിക്കുന്ന സുവര്‍ണാവസരം റയല്‍ മുതലെടുക്കാന്‍ പരമാവധി ശ്രമിക്കും. അങ്ങനയെങ്കില്‍ മത്സരം തീപാറുമെന്നാണ് ആരാധകര്‍ പറയുന്നു. മികച്ചഫോമിലാണ് ഇരുടീമുകളും. ലാലിഗയില്‍ പത്ത് കളിയില്‍നിന്നും 27 പോയിന്റുമായി ബാഴ്‌സയാണ് നിലവില്‍ മുന്നില്‍. 24 പോയിന്റുമായി റയല്‍ രണ്ടാമതുമാണ്. ഒരു കളി പരാജയപ്പെട്ട ബാഴ്‌സ ഒന്‍പത് കളിയില്‍ ജയിച്ചു. മൂന്ന് മത്സരങ്ങളില്‍ സമനില പാലിച്ച റയലിന് ആകട്ടെ ഏഴ് കളിയിലാണ് വിജയിക്കാനായത്. 12 ഗോള്‍ നേടിയ ബാഴ്‌സയുടെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ലീഗിലെ ഗോള്‍വേട്ടയില്‍ ഒന്നാമതാണ്. റയലിന്റെ കിലിയന്‍ എംബാപ്പെയാണ് ആറുഗോളുകളുമായി രണ്ടാമത്.

ഈ ലാ ലിഗ സീസണില്‍ ബാഴ്സയുടെ 33 ഗോളുകളില്‍ 21 ഉം നേടിയ ലാമിന്‍ യമല്‍, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, റാഫിന്‍ഹ എന്നിവരടങ്ങിയ ആക്രമണ ത്രയത്തെ തടയുകയെന്ന ഭാരിച്ച ചുമതലയായിരിക്കും റയല്‍ പ്രതിരോധനിരക്ക്. എന്നാല്‍ മികച്ച ഫോമിലുള്ള വിനീഷ്യസ് ജൂനിയര്‍, എംബാപെ, ജൂഡ് ബെല്ലിങ്ഹാം സഖ്യത്തിന്റെ നീക്കങ്ങളെ ചെറുക്കാനായാല്‍ വിജയം ബാഴ്‌സക്ക് തന്നെയായിരിക്കും.

Story Highlights: Barcelona vs Real Madrid match La Liga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top