ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറില്‍

ലിവര്‍പൂളിനെ പരാജയപ്പെടുത്തി ക്വാട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് റയല്‍ മാഡ്രിഡ്. ചരിത്രപരമായ മടങ്ങിവരവിന് ലിവര്‍പൂള്‍ സജ്ജമായെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും 0-1 എന്ന സ്‌കോറില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. ഇതോടെ പരാജയപ്പെട്ട് ലിവര്‍പൂള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. (Liverpool vs Real Madrid live updates highlights)
ഇന്നത്തെ കളിയില്‍ നിര്‍ണായകമായ ആ ഏക ഗോള്‍ പിറന്നത് കരിം ബെന്‍സീമയുടെ കാലുകളിലാണ്. കളിയുടെ ആദ്യ പകുതിയില്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍ ശ്രമങ്ങളെ മികവുറ്റ രീതിയിലാണ് ഗോള്‍ കീപ്പര്‍ അലിസ് പ്രതിരോധിച്ചത്. കളിയുടെ 79-ാം മിനിറ്റിലാണ് ബെന്‍സീമയുടെ ആ മനോഹരമായ ഗോള്‍ പിറന്നത്.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
ബെര്‍ണബയു സ്റ്റേഡിയത്തിലാണ് ആവേശകരമായ ഇന്നത്തെ മത്സരം നടന്നത്. പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ആന്‍ഫീല്‍ഡില്‍ വച്ച് റയല്‍ മാഡ്രിഡ് ലിവര്‍ പൂളിനെ 5-2 എന്ന നിലയില്‍ പരാജയപ്പെടുത്തിയിരുന്നു.മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം സീസണില്‍ 62 അഗ്രഗേറ്റ് സ്‌കോറുമായി അവസാന എട്ടിലേക്ക് മുന്നേറുകയാണ്.
Story Highlights: Liverpool vs Real Madrid live updates highlights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here