ഇത് മുത്തച്ഛൻ കണ്ട സിനിമകളുടെ ‘ലെറ്റർബോക്‌സ് വേർഷൻ’; വൈറലായി കൊച്ചുമകൻ പങ്കുവെച്ച ചിത്രം

കൊച്ചുമക്കൾ അവരുടെ മുത്തശ്ശിമാരുടെയും മുത്തശ്ശന്റെയും ഓർമയ്ക്കായി വ്യത്യസ്തവും രസകരമായ നിരവധി വസ്തുക്കൾ സൂക്ഷിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 1958 മുതൽ തിയേറ്ററിൽ കണ്ട സിനിമകളുടെ റെക്കോർഡുള്ള ”വിന്റേജ് ലെറ്റർബോക്സി”ന്റെ ചിത്രങ്ങളാണ് ട്വിറ്ററിൽ കഴിഞ്ഞ രണ്ട് ദിവസമായി ചർച്ച ചെയ്യുന്നത്.
എ കെ അഥവാ അക്ഷയ് എന്ന ട്വിറ്റർ ഹാൻഡിലിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പണ്ട് കാലത്തെ മുത്തച്ഛന്റെ ലെറ്റർബോക്സ് വേർഷൻ എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായി.
വർഷങ്ങൾക്ക് മുമ്പ് എന്റെ മുത്തച്ഛൻ താൻ കണ്ട സിനിമകളുടെ റെക്കോർഡ് സൂക്ഷിക്കാൻ ഉപയോഗിച്ച അദ്ദേഹത്തിന്റെ വേർഷൻ ഓഫ് ലെറ്റർബോക്സ് ആണ് ഇത്. അദ്ദേഹം ഹിച്ച്‌കോക്കിന്റെയും ജെയിംസ് ബോണ്ടിന്റെയും ചിത്രങ്ങൾ തിയേറ്ററുകളിൽ കണ്ടിട്ടുണ്ട് എന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തുന്നു,’ എന്നാണ് കൊച്ചുമകൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying