ജിദ്ദയില്‍ നിന്ന് പുറത്തിറങ്ങിയ ‘തേടി’ എന്ന ഷോര്‍ട്ട് ഫിലിമിന് ദേശീയ പുരസ്‌കാരം

ജിദ്ദയില്‍ നിന്നിറങ്ങിയ ‘തേടി’ എന്ന ഷോര്‍ട്ട് ഫിലിമിന് ദേശീയ പുരസ്‌കാരം. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡില്‍ 3 കാറ്റഗറികളിലാണ് പ്രവാസി സംരംഭമായ തേടിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച തിരക്കഥയ്ക്ക് തുഷാര ശിഹാബും, മികച്ച രണ്ടാമത്തെ നടന് മുഹമ്മദ് ഇഷാന്‍ അയ്യാരിലും അര്‍ഹരായി. കൂടാതെ ഷോര്‍ട്ട് ഫിലിം മെന്‍ഷന്‍ അവാര്‍ഡിനും മുഹ്‌സിന്‍ കാളികാവ് സംവിധാനം ചെയ്ത ലഘുചിത്രം അര്‍ഹമായി. (National award for the short film ‘Thedi’ released from Jeddah)
കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ദിബയേന്തു ബറുവയില്‍ നിന്ന് സ്റ്റാന്‍ലി കണ്ണമ്പാറ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. പ്രവാസ ജീവിതത്തിനിടയിലെ വേദനിക്കുന്ന അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ, ജിദ്ദയില്‍ ചിത്രീകരിച്ച ‘തേടി’യുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവാസികളാണ്.
Story Highlights: National award for the short film ‘Thedi’ released from Jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here