Advertisement

സിനിമ കണ്ട 1 ശതമാനം ആളുകള്‍ പോലും കുറ്റം പറഞ്ഞിട്ടില്ല, കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റും: രാമസിംഹൻ

March 16, 2023
Google News 3 minutes Read
ramasimhan aboobakker

താന്‍ സംവിധാനം ചെയ്ത ചിത്രം കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റും കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് റിലീസിനെത്തുകയാണെന്ന് രാമസിംഹന്‍ അബൂബക്കര്‍. കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം യുഎസ് റിലീസും ഈ ദിവസമാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സംവിധായകന്‍ അറിയിച്ചു.(puzha muthal puzha vare us karnataka tamil nadu release-ramasimhan-aboobakker)

കാനഡ റിലീസിന്‍റെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദി പതിപ്പിന്‍റെ സെന്‍സറിംഗിന്‍റെ കാര്യങ്ങള്‍ നടക്കുന്നു. മറ്റു ഭാഷാ പതിപ്പുകളുടെ കാര്യവും സംസാരിക്കുന്നുണ്ട്. കന്നഡയിലേക്ക് മൊഴി മാറ്റാനുള്ള സാധ്യതയുണ്ട്. പിറകെ തമിഴ്നാട്ടിലേക്കും എത്തിയേക്കും. സിനിമ വിജയിച്ചു, മെച്ചപ്പെട്ട വിജയത്തിലേക്ക് നീങ്ങുകയാണ്. സിനിമ കണ്ട .1 ശതമാനം ആളുകള്‍ പോലും കുറ്റം പറഞ്ഞിട്ടില്ലെന്നും കാണാത്തവരാണ് കുറ്റം പറയുന്നതെന്നും രാമസിംഹന്‍ അബൂബക്കര്‍ പറയുന്നു.

Read Also: കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ; സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

തന്നെ ആക്രമിച്ചവർക്കുമുള്ള മറുപടിയായാണ് സിനിമ സംസ്ഥാനത്തെ 86 തീയറ്ററുകളിൽ റിലീസിനെത്തുന്നത്. സിനിമയ്ക്ക് പണം നൽകിയത് സാധാരണ ജനങ്ങളാണ്. പടത്തിനു ലാഭമുണ്ടായാൽ ഇവരോരോ‍രുത്തർക്കും മുടക്കുമുതൽ തിരികെ നൽകുകയെന്നത് അപ്രായോഗികമാണ്. അതുകൊണ്ട് ഈ തുക സാമൂഹികസേവനത്തിലൂടെ സമൂഹത്തിനു നൽകാനാണ് തീരുമാനമെന്നും രാമസിംഹന്‍ അബൂബക്കര്‍ പറഞ്ഞു.

Story Highlights: puzha muthal puzha vare us karnataka tamil nadu release-ramasimhan-aboobakker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here