മറ്റൊരു ടറാന്റിനോ ചിത്രം ഉടന്‍ ഉണ്ടായേക്കും; ഈ ചിത്രത്തോടെ അദ്ദേഹം സിനിമാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്

തന്റെ ഹിറ്റുകള്‍ കൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ചലച്ചിത്രകാരനാണ് ക്വന്റിന്‍ ടറാന്റിനോ. പള്‍പ്പ് ഫിക്ഷന്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് തുടങ്ങിയ സിനിമകള്‍ക്ക് കൊച്ചുകേരളത്തിലും ആരാധകരേറെ. ടാറന്റിനോയുടെ പുതിയ പ്രോജക്ടിനെക്കുറിച്ച് ഇപ്പോഴിതാ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചില സൂചനകള്‍ പുറത്തുവിട്ടിരിക്കുകയാണ്. പുതിയ ചിത്രം തന്റെ ജീവിതത്തിലെ അവസാന ചിത്രമാകുമെന്ന് ടറാന്റിനോ പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വിവരം നല്‍കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (Quentin Tarantino’s The Movie Critic May Be His Last Film)
ദി മൂവി ക്രിട്ടിക് എന്നാണ് അദ്ദേഹം തന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന് ശേഷം താന്‍ മറ്റൊരു ചിത്രവും ചെയ്യാന്‍ താത്പര്യപ്പെടുന്നില്ലെന്ന് ടറാന്റിനോ പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
പ്രശസ്ത സിനിമാ നിരൂപകനായ പോളിന്‍ കെയിലിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ടറാന്റിനോ പുതിയ സിനിമ നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു. കഥയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 1970കളിലെ ലോസ് ഏഞ്ചല്‍സിലാകും കഥ നടക്കുകയെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പറയുന്നു.
Story Highlights: Quentin Tarantino’s The Movie Critic May Be His Last Film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here