അല്‍ഖോബാര്‍ ഒരുങ്ങി; ഗാലാനൈറ്റ് ഇന്ന്

ഗാലാ നൈറ്റിന് തയ്യാറെടുത്ത് അല്‍ഖോബാര്‍. മലയാളത്തിലെ ജനപ്രിയ ഗായിക റിമി ടോമി ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ ഗാല നൈറ്റിന്റെ ഭാഗമാകുന്നുണ്ട്. ഇന്ന് ഉച്ചക്ക് 3 മണി മുതല്‍ അല്‍ ഖോബാറിലെ അല്‍ ഗൊസൈബി ട്രൈലാന്റ്റില്‍ വെച്ചാണ് ഗാല നൈറ്റ് അരങ്ങേറുക.(Gala night starts today at Alkhobar)
സൗദി വിനോദ വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ‘ഗാല നൈറ്റില്‍ പങ്കെടുക്കുന്നതിനായി ഗായിക റിമി ടോമി, പ്രശസ്ത ഹിന്ദി ഗായകന്‍ മുഹമ്മദ് അഫ്‌സല്‍, നസീര്‍ മിന്നലെ, വയലനിസ്റ്റ് ബാല മുരളി, മികച്ച ഇന്‍സ്റ്റാളേഷന്‍ ആര്‍ട്ട് ക്രിയേറ്റര്‍, ഡാവിഞ്ചി സുരേഷ്, മാന്ത്രിക വിരലുകളുടെ തമ്പുരാന്‍ ‘ബിലാല്‍ കീബോര്‍ഡിസ്റ്റ്’ തുടങ്ങിവരെല്ലാം പരിപാടിയുടെ ഭാഗമാകും.
Read Also: തജ്ഹീസേ റമളാന്‍ പ്രഭാഷണം: പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഇന്ന് ബഹ്‌റൈനിലെത്തും
രഞ്ജിനി ഹരിദാസ് ആണ് ഗാലയുടെ വേദിയില്‍ അവതാരികയായി എത്തുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ നിന്നുമാണ് ഗാല നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
പരിപാടിയിലേക്കുള്ള പാസ് പ്രവേശന ഗേറ്റിലും ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
Story Highlights: Gala night starts today at Alkhobar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here