ലുലു എക്സ്ചേഞ്ചിന്റെ 17-ാമത് ശാഖ ബഹ്‌റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു

ലുലു എക്സ്ചേഞ്ചിന്റെ 17-ാമത് ശാഖ ബഹ്‌റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു എക്സ്ചേഞ്ചിന്റെ ബഹ്‌റൈനിലെ 17-ാമത് ശാഖ ഹമദ് ടൗണിലെ സൂഖ് വാഖിഫില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റുകളുടെയും വിദേശ കറന്‍സി എക്സ്ചേഞ്ചിന്റെയും മുന്‍നിര സേവന ദാതാക്കളായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ 267-ാമത് ആഗോള ശാഖയാണ് ഇത്. (Lulu Exchange’s 17th branch has opened in Bahrain)
ഉപഭോക്താക്കള്‍ക്ക് ലുലു എക്‌സ്‌ചേഞ്ചിന്റെ സേവനം കൂടുതല്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ശാഖ ആരംഭിച്ചതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ മാനേജിങ്ങ് ഡയറക്ടര്‍ അദീബ് അഹമ്മദ് വ്യക്തമാക്കി.
Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്
ലുലു എക്സ്ചേഞ്ച് സിഒഒ നാരായണ്‍ പ്രധാന്‍ ഹമദ്ടൗണ്‍, ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈന്‍ ജനറല്‍ മാനേജര്‍ എഡിസണ്‍ ഫെര്‍ണാണ്ടസ്, ഓപ്പറേഷന്‍സ് ഹെഡ് ടോണ്‍സി ഈപ്പന്‍ തുടങ്ങിയവര്‍ പുതിയ ശാഖയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Story Highlights: Lulu Exchange’s 17th branch has opened in Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here