ഖത്തറില്‍ നിന്ന് ഉംറയ്ക്ക് പുറപ്പെടവേ കാര്‍ അപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഖത്തറില്‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തില്‍ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്.(Malayali family accident qatar on the way to umrah )
ദോഹയില്‍ നിന്നും ഇവര്‍ കുടുംബ സമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റര്‍ അകലെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ഫൈസലിനും ഭാര്യാ പിതാവ് അബ്ദുല്‍ ഖാദറിനും നിസാര പരുക്കേറ്റു.
Read Also: സൗദി പൗരന്റെ ഇടപെടൽ; ഇന്ത്യാക്കാരന് ജയിൽ മോചനം
പരുക്കേറ്റവരെ ത്വാഇഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: Malayali family accident qatar on the way to umrah