കോണ്‍ഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ മുന്നണിക്ക് മമതയും അഖിലേഷും

കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള പ്രതിപക്ഷ മുന്നണിക്ക് മമത ബാനര്‍ജിയും അഖിലേഷ് യാദവും തമ്മില്‍ ധാരണ. ഇരുവരും തമ്മില്‍ കൊല്‍ക്കത്തയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ബിജെപിയും കോണ്‍ഗ്രസുമായും ഒരുപോലെ അകലം പാലിക്കുമെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ മമതയ്‌ക്കൊപ്പം നില്‍ക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അധികാരം ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസും ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും അഖിലേഷ് ആരോപിച്ചു. മൂന്നാം മുന്നണി രൂപകരണ ചര്‍ച്ചകള്‍ക്കായി മമത ബാനര്‍ജി ബുധനാഴ്ച ഒഡിഷ സന്ദര്‍ശിക്കും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായും മമത കൂടിക്കാഴ്ച നടത്തും.
Story Highlights: Mamata and Akhilesh join opposition front by avoiding Congress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here