Advertisement

സ്വകാര്യ പ്രാക്ടീസ്: മഞ്ചേരി മെഡിക്കല്‍ കോളജ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

March 17, 2023
Google News 1 minute Read
Manjeri Medical College

സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ വിധേയമായാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

തിരൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രാക്ടീസിനിടെയാണ് അസ്ഥിരോഗ വിഭാഗം അസി. പ്രൊഫസർ ഡോ. എ.അബ്ദുൾ ഗഫൂറിനെ വിജിലൻസ് പിടികൂടിയത്. തിരൂർ പൂങ്ങോട്ടുകുളത്തെ മിഷൻ ഹോസ്പിറ്റലിൽ രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീക്കിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘമെത്തിയത്. മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന ചട്ടം ലംഘിച്ച് ഏറെക്കാലമായി ഇദ്ദേഹം ചികിത്സ നടത്തി വരുന്നതായി പരാതി ലഭിച്ചിരുന്നു.

Story Highlights: Manjeri Medical College Doctor suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here