മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന; നോവലിസ്റ്റ് എം. മുകുന്ദന് തകഴി പുരസ്കാരം

ആലപ്പുഴ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തകഴി സ്മാരകം ഏര്‍പ്പെടുത്തിയ തകഴി പുരസ്കാരത്തിന് നോവലിസ്റ്റ് എം. മുകുന്ദന്‍ അര്‍ഹനായി. മലയാള സാഹിത്യത്തിന് നല്‍കുന്ന സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നൽകുന്നത്.
Read Also: എഴുത്തുകാര്‍ നാവ് ഇന്‍ഷുര്‍ ചെയ്യണമെന്ന് എം. മുകുന്ദന്‍
അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രില്‍ 17ന് തകഴിയുടെ ജന്മദിനത്തില്‍ തകഴി ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാര വിതരണം ചെയ്യുമെന്ന് സ്മാരക സമിതി ചെയര്‍മാന്‍ ജി. സുധാകരന്‍, സെക്രട്ടറി കെ.ബി അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
Story Highlights: Novelist M. Mukundan receives Thakazhi award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here