തജ്ഹീസേ റമളാന്‍ പ്രഭാഷണം: പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഇന്ന് ബഹ്‌റൈനിലെത്തും

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി ഇന്ന് ബഹ്‌റൈനിലെത്തും. സമസ്ത ബഹ്‌റൈന്‍ മനാമ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്‌റസ റമദാനിനോടനുബന്ധിച്ച് ഇന്ന് രാത്രി 8-ന് മനാമ പാകിസ്ഥാന്‍ ക്ലബില്‍ സംഘടിപ്പിക്കുന്ന തജ്ഹീസേ റമളാന്‍ പ്രഭാഷണത്തില്‍ മുഖ്യാതിഥിയായാണ് അദ്ദേഹം ബഹ്‌റൈനിലെത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. (Prof. K Alikutty Musliar will arrive in Bahrain today)
ബഹ്‌റൈന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അഹ്‌മദ് അബ്ദുല്‍ വാഹിദ് അല്‍ കറാത്ത ഉത്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ ബഹ്‌റൈന്‍ എം.പി. ഹസന്‍ റാശിദ് ബുകമാസ്, ഡോ. യൂസഫ് അല്‍ അലവി തുടങ്ങിയവരും സമസ്ത ബഹ്‌റൈന്‍ കേന്ദ്ര, ഏരിയ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍, ബഹ്‌റൈനിലെ മറ്റു സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ വി.കെ കുഞ്ഞന്മദ് ഹാജി, ട്രഷറര്‍ എസ്.എം അബ്ദുല്‍ വാഹിദ്, അശ്‌റഫ് അവന്‍വരി ചേലക്കര, ശൈഖ് അബ്ദുല്‍ റസാഖ് എന്‍.ടി അബ്ദുല്‍ കരീം, സുബൈര്‍ അത്തോളി, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, നവാസ് കുണ്ടറ, മോനു മുഹമ്മദ്, ജസീര്‍ വാരം പങ്കെടുത്തു.
Story Highlights: Prof. K Alikutty Musliar will arrive in Bahrain today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here