ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തര വിവാഹിതയായി

ആശാ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തര വിവാഹിതയായി. ആദിത്യനാണ് ഉത്തരയുടെ വരൻ.കെപിഎംജി നാഷ്ണൽ ഹെഡ് സച്ചിൻ മേനോന്റെ മകനാണ് ആദിത്യ. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്ണൽ കൺവെൻഷനിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും. ( asha sarath daughter uthara wedding )
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകൾ നടന്നിരുന്നു. വൻ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തുന്നത്.
2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, രഞ്ജി പണിക്കർ ഉൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. 2021 ലെ മിസ് കേരള റണ്ണര് ആപ്പായിരുന്ന ഉത്തര മനോജ് ഖന്നയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഖെദ്ദ’ എന്ന സിനിമയിൽ വേഷമിട്ടിരുന്നു.
Story Highlights: asha sarath daughter uthara wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here