Advertisement

‘നാട്ടു നാട്ടു..’ ഗാനത്തിന് ചുവടുവച്ച് ഡൽഹിയിലെ ജർമ്മൻ എംബസിയിലെ ജീവനക്കാർ

March 18, 2023
Google News 7 minutes Read

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർആർആർ’ എന്ന ചിത്രത്തിലെ നാട്ടു നാട്ടു മികച്ച ഒറിജിനൽ സ്കോറിനുള്ള ഓസ്‌കാർ നേടിയപ്പോൾ രാജ്യം മുഴുവൻ അഭിമാനത്തിലാണ്. ടീമിനുള്ള അഭിനന്ദന സന്ദേശങ്ങളാൽ സമൂഹമാധ്യമങ്ങൾ നിറയുമ്പോൾ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല ആഘോഷങ്ങൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ രാജമൗലിയുടെ ടീമിനെ അഭിനന്ദിച്ച നിരവധി വിഡിയോകൾ വൈറലായിരുന്നു. എന്നാൽ അഭിനന്ദനങ്ങൾക്ക് ഇനിയും അവസാനമായിട്ടില്ല. ( delhi german embassy celebrates naatu-naatus oscar win )

ഡൽഹിയിലെ ജർമ്മൻ എംബസിയിലെ ജീവനക്കാർ ഓസ്‌കാർ നേടിയ ‘നാട്ടു നാട്ടു’ ഗാനത്തിൽ ഡൽഹിയുടെ തെരുവുകളിൽ ചുവടുവെച്ചിരിക്കുകയാണ്. ജർമ്മൻ അംബാസഡർ ഡോ ഫിലിപ്പ് അക്കർമാൻ ആണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ജർമ്മൻകാർക്ക് നൃത്തം ചെയ്യാൻ കഴിയില്ലേ’? ഞാനും എന്റെ ഇൻഡോ-ജർമ്മൻ ടീമും ഓൾഡ് ഡൽഹിയിൽ വെച്ച് #Oscar95-ൽ #NaatuNaatu-ന്റെ വിജയം ആഘോഷിച്ചു.” എന്ന അടികുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.

ഇങ്ങനെയൊരു ആശയത്തിന് പ്രചോദനം നൽകിയതിന് കൊറിയൻ എംബസിക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. വിഡിയോ ആയിരക്കണക്കിന് കാഴ്ചകളും പ്രതികരണങ്ങളും നേടിയിട്ടുണ്ട്. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും നാട്ടു നാട്ടുവിന് ലഭിച്ച സ്‌നേഹം കണ്ട് ആളുകൾ അമ്പരന്നു. പലരും പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം, മുൻപ് ഒരുകൂട്ടം ജാപ്പനീസ് നർത്തകർ ‘ആർആർആർ’ എന്ന സിനിമയിലെ ഗാനത്തിന് ചുവടുവെച്ചതും ഹിറ്റായി മാറിയിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here