അടിച്ച് പൂസായി കിടന്നുറങ്ങി; സ്വന്തം വിവാഹത്തിനെത്താതെ വരൻ

അടിച്ച് പൂസായി കിടന്നുറങ്ങിപ്പോയതിനാൽ സ്വന്തം വിവാഹത്തിനെത്താതെ വരൻ. ബീഹാറിലെ ഭഗൽപൂരിലാണ് സംഭവം. വിവാഹത്തലേന്ന് മദ്യം കഴിച്ച് പൂസായ വരൻ വിവാഹത്തിനെത്താൻ മറന്നുപോവുകയായിരുന്നു. തിങ്കളാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വധുവും വീട്ടുകാരും കാത്തിരുന്നെങ്കിലും വരൻ എത്താതിരുന്നതിനെ തുടർന്ന് വിവാഹം മുടങ്ങി.
ഞായറാഴ്ച രാത്രി കിടന്നുറങ്ങിയ വരൻ കല്യാണത്തെപ്പറ്റി മറന്നു. ചൊവ്വാഴ്ചയാണ് ഇയാൾക്ക് സ്വബോധം വന്നത്. തുടർന്ന് ഇയാൾ വധുവിൻ്റെ വീട്ടിലെത്തിയെങ്കിലും വധു വിവാഹത്തിനു സമ്മതിച്ചില്ല. ഉത്തരവാദിത്തമില്ലാത്ത ഒരാളോടൊപ്പം ജീവിതം പങ്കിടാൻ താത്പര്യമില്ലെന്ന് വധു പറഞ്ഞു. വിവാഹച്ചടങ്ങുകൾക്കായി ചെലവഴിച്ച പണം വരൻ്റെ വീട്ടുകാർ തിരികെനൽകണമെന്ന് വധുവിൻ്റെ വീട്ടുകാർ ആവശ്യപ്പെട്ടു.
Story Highlights: drunken man forgets his own wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here