Advertisement

പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി

March 18, 2023
Google News 2 minutes Read
Terrorist attack

ജമ്മുകശ്മീർ പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ മിത്രിഗം മേഖലയിൽ സുരക്ഷാ ജീവനക്കാർ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സുരക്ഷാ ജീവനക്കാരുടെ പരിശോധനക്കിടെ തീവ്രവാദികൾ ഒളിച്ചിരുന്ന വെടിയുതിർക്കുകയായിരുന്നെന്നും തുടർന്ന് പൊലീസ് തിരിച്ചുവെടിവെച്ചുവെന്നും അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Read Also: പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, 2 ജവാന്മാർക്ക് പരുക്ക്

Story Highlights: Encounter With Terrorists During Search Ops In Pulwama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here