അഭിമാനത്തോടെ ഞാൻ പറയും..മഹാനടൻ മാത്രമല്ല…മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹൻലാൽ; ഹരീഷ് പേരടി

വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്നയാളാണ് മോഹൻലാലെന്ന് നടൻ ഹരീഷ് പേരടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയിലെ ലൊക്കേഷനിൽ നിന്നുള്ള കുറിപ്പാണ് താരം പങ്കുവച്ചത്. പുതുമുഖ നടൻ മനോജിന്റെ പിറന്നാൾ ചടങ്ങിലെ ഫോട്ടോയും നടൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.(Hareesh peradi praises actor mohanlal)
എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന..ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം..നമ്മുടെ ലാലേട്ടൻ..അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി. ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല. അഭിമാനത്തോടെ ഞാൻ പറയും. ഇത് മഹാനടൻ മാത്രമല്ല. മഹാ മനുഷ്യത്വവുമാണ്. ഒരെയൊരു മോഹൻലാൽ- ഹരീഷ് പേരടി കുറിച്ചു.
Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ് …മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ…വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന..എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന..ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം..നമ്മുടെ ലാലേട്ടൻ..അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി…ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല…അഭിമാനത്തോടെ ഞാൻ പറയും..ഇത് മഹാനടൻ മാത്രമല്ല…മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹൻലാൽ …🙏🙏🙏❤️❤️❤️
Story Highlights: Hareesh peradi praises actor mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here