വയനാട്ടിൽ കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി മരിച്ച നാലര വയസുകാരൻ്റെ സംസ്കാരം ഇന്ന്

വയനാട്ടിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാലര വയസുകാരൻ മേപ്പാടി ഓടത്തോട് സ്വദേശി മുഹമ്മദ് യാമിൻ്റെ സംസ്കാരം ഇന്ന് നടക്കും. ഓടത്തോട് ജുമാമസ്ജിദിൽ ഉച്ചക്ക് ഒരു മണിക്കാണ് ചടങ്ങുകൾ.
ഇന്നലെ രാത്രി മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് യാമിനും കുടുംബവും സഞ്ചരിച്ച ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടിയത്. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിൻ്റെ മാതാവ് സുബൈറയ്ക്കും, സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റിട്ടുണ്ട്. ഇവർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ തന്നെ കാട്ടുപന്നി ശല്യം നേരിടുന്ന പ്രദേശത്താണ് അപകടം ഉണ്ടായത്.
Story Highlights: wayanad wild boar attack child cremation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here