“ജീവിതത്തിന്റെ കാണാപ്പുറങ്ങളിലൂടെ”; ശ്രദ്ധനേടി ‘വാട്ട് യു സീ’

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി ‘വാട്ട് യു സീ’ ഷോർട് ഫിലിം. രാകേഷ്, ശ്യാമ എന്നീ രണ്ട് കേന്ദ്ര കഥാപാത്രങ്ങളിലൂടെയാണ് കഥ നടക്കുന്നത്. നമ്മൾ കാണുന്നതല്ല, അതിനപ്പുറവും സത്യങ്ങൾ ഉണ്ട് എന്ന് പ്രേക്ഷകനെ ഓർമ്മിപ്പിക്കുക കൂടിയാണ് ചിത്രം ചെയ്യുന്നത്. രാകേഷിനെയും ശ്യാമയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഒടുവിൽ കാര്യങ്ങൾ കൈവിട്ടുപോകുകയും അത് രാകേഷിനെ ഒരു കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ്. രാകേഷിന്റെ വികാരങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ( what you see short film )
ചിത്രത്തിന്റെ രചനയും സംവിധാനവും നിർമ്മിച്ചിരിക്കുന്നത് അഞ്ജലി സുരേഷ് ആണ്. ആദർശ് പി അനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സുരേഷ് രാമചന്ദ്രൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ പതിനാല് മിനുട്ട് പ്രേക്ഷകന് സമ്മാനിക്കുന്നത് ചിന്തയുടെയും വികാരങ്ങളുടെയും കുറച്ച് നിമിഷങ്ങളാണ്.
അഞ്ജലി & ടീമിൽ നിന്നുള്ള സൂക്ഷ്മവും സമൃദ്ധവും ഹൃദ്യവുമായ സൃഷ്ടി എന്നു മാത്രമേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാകൂ.. നിയന്ത്രിത അഭിനയത്തിന് അഭിനേതാക്കളും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. സംഗീതവും ദൃശ്യാവിഷ്ക്കാരവും ചിത്രത്തെ പൂർണതയിൽ എത്തിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here