വനിതാ ഐപിഎൽ; മുംബൈ ഇന്ത്യൻസിന് ആദ്യ തോൽവി സമ്മാനിച്ച് യു പി വാരിയേഴ്സ്

2023 ലെ വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം മുംബൈ ഇന്ത്യൻസിന് തോൽവി. യു പി വാരിയേഴ്‌സാണ് മുബൈ ഇന്ത്യൻസിനെ തോൽപ്പിച്ചത്. മുംബൈ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 3 പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ യുപി ചെയ്‌സ് ചെയ്‌തു.യുപിക്ക് വേണ്ടി എകിൽ സ്റ്റോൺ സിക്സ് അടിച്ചാണ് വിജയത്തിലെത്തിച്ചത്.(WPL 2023 mumbaiindian vs up warriorz match report)
തുടക്കം പാളിയെങ്കിലും 25 പന്തിൽ 38 റൺസ് നേടിയ ടാലിയ മഗ്രാത്തിൻ്റെയും 28 പന്തിൽ 39 റൺസ് നേടിയ ഗ്രേസ് ഹാരിസിൻ്റെയും മികവിലാണ് യു പി വാരിയേഴ്സ് വിജയം കുറിച്ചത്. മുംബൈ ഇന്ത്യൻസിന് വേണ്ടി അമെലിയ കെർ രണ്ട് വിക്കറ്റുകൾ നേടി.ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോണാണ് ചുരുക്കികെട്ടിയത്.
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
രാജേശ്വരി ഗയക്ക്വാദ് , ദീപ്തി ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. വിജയത്തോടെ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്തുവാൻ യു പി വാരിയേഴ്സിന് സാധിച്ചു. ആദ്യ അഞ്ച് മത്സരങ്ങളും വിജയിച്ച മുംബൈ ഇന്ത്യൻസ് ഇതിനോടകം പ്ലേയോഫ് ഉറപ്പിച്ചു കഴിഞ്ഞു.
Story Highlights: woman working on laptop while stuck in traffic