വീട്ടമ്മയെ ഭീഷണിപ്പെടുത്തി 57 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്ന സംഭവം: നാല് പ്രതികളും പിടിയില്‍

പാലക്കാട് കല്‍മണ്ഡപത്ത് വീട്ടില്‍ കയറി വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകല്‍ കവര്‍ന്നത് 57 പവനും ഒന്നരലക്ഷം രൂപയുമാണ്. പാലക്കാട് വടവന്നൂര്‍ സ്വദേശികളായ സുരേഷ്,വിജയകുമാര്‍,നന്ദിയോട് സ്വദേശി റോബിന്‍,വണ്ടിത്താവളം സ്വദേശി പ്രദീപ് എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് രാവിലെയാണ് ഷഫീന എന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നത്. ( Four accused arrested in Palakkad kalmandapam robbery)
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേര് പറഞ്ഞാണ് സംഘം പ്രതിഭാനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ എംഎം അന്‍സാരിയുടെ വീട്ടിലെത്തിയത്. അന്‍സാരിയുടെ ഭാര്യ ഷെഫീനയോട് വെളളം ആവശ്യപ്പെട്ട സംഘം വീടിനകത്തേക്ക് കയറി ഷെഫീനയെ ആക്രമിക്കുകയായിരുന്നു.മുഖം മറച്ചെത്തിയ സംഘം ഓട്ടോയിലാണ് വീട്ടിലെത്തിയത്. കവര്‍ച്ചക്ക് ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് സ്ഥലം വിട്ടത്.
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
പ്രതികള്‍ വന്നതിന്റെയും തിരിച്ചുപോയതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ഏറെ സഹായകമായത്.ഇവര്‍ എത്തിയ ഓട്ടോറിക്ഷ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. പട്ടാപ്പകല്‍ ഉണ്ടായ മോഷണത്തിന്റെ ഞെട്ടലില്‍ നിന്ന് പ്രദേശം ഇനിയും മുക്തമായിട്ടില്ല.
Story Highlights: Four accused arrested in Palakkad kalmandapam robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here