യു.എസിനെതിരെ പോരാടാൻ എട്ടുലക്ഷം ആളുകൾ സൈന്യത്തിൽ ചേരാൻ സന്നദ്ധത അറിയിച്ചു; ഉത്തരകൊറിയ

യു.എസിന്റെ സ്വേഛാധിപത്യത്തിനെതിരെ പോരാടാൻ എട്ടുലക്ഷത്തോളം ആളുകൾ സൈന്യത്തിൽ ചേരാൻ സ്വയം സന്നദ്ധത അറിയിച്ചതായി ഉത്തരകൊറിയ. ഭൂഖണ്ഡാന്തര മിസൈലായ ഹോസോങ്-17ന്റെ വിക്ഷേപണത്തിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ അവകാശവാദം.
ദക്ഷിണകൊറിയയും യു.എസും തമ്മിലുള്ള സൈനികാഭ്യാസത്തിനിടെയായിരുന്നു ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. മിസൈൽ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ ഭരണാധികാരി കിം ജോങ് ഉന്നും എത്തിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികാഭ്യാസം തങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമായാണ് ഉത്തരകൊറിയ കാണുന്നത്.യു.എസിനും ദക്ഷിണകൊറിയക്കുമുള്ള ശക്തമായ താക്കീതാണ് മിസൈൽ പരീക്ഷണമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.
Story Highlights: North Korea says 800,000 people wish to join military to fight ‘US imperialists’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here