Advertisement

ജീവകാരുണ്യമേഖലയിലെ സ്തുത്യര്‍ഹ സേവനം; എം.എ യൂസഫലിക്ക് സൗദിയുടെ സ്നേഹാദരം

March 19, 2023
Google News 3 minutes Read
Saudi honored M.A yusuff ali for voluntary service in charity

ജനസേവനത്തിന്റേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും മേഖലയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം.(Saudi honored M.A yusuff ali for voluntary service in charity)

സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ സൗദി ജയിലുകളില്‍ കഴിയുന്ന നിരാശ്രയരായ ആളുകളെ സഹായിക്കുക, രാജ്യത്തിന്റെ വികസനപ്രക്രിയകളില്‍ അവരെ പങ്കാളികളാക്കുക, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ രംഗം പൂര്‍ണമായും ജനോപകാരപ്രദമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഇഹ്സാന്‍ ‘ എന്ന സേവനസംഘടനയ്ക്ക് എം.എ യൂസഫലി നല്‍കിയ പത്ത് ലക്ഷം റിയാലിന്റെ സംഭാവന സ്തുത്യര്‍ഹമായ കാല്‍വെപ്പാണെന്ന് റിയാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

അമ്പത് ലക്ഷം പേര്‍ ഇഹ്സാന്‍ ചാരിറ്റിയുടെ ഗുണഭോക്താക്കളാണ്. ഇവരില്‍ അനാഥരും അശരണരും വയോധികരുമാണ് അധികപങ്കും.

നാഷനല്‍ ഫോറം ഫോര്‍ ചാരിറ്റബിള്‍ വര്‍ക്കിന്റെ (ഇഹ്സാന്‍) രണ്ടാമത് വാര്‍ഷികച്ചടങ്ങിന്റെ പ്രൗഢമായ വേദിയില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസില്‍ നിന്ന് എം.എ യൂസഫലിക്ക് വേണ്ടി ലുലു സൗദി അറേബ്യാ ഡയരക്ടര്‍ ഷഹീം മുഹമ്മദ് ആദരം ഏറ്റുവാങ്ങി. സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയാണ് ചടങ്ങിന് നേതൃത്വം വഹിച്ചത്.

Read Also: പരാമര്‍ശം വിവാദമാക്കേണ്ടതില്ല; പ്രവാസികളുടെ വിഷമമാണ് താന്‍ പറഞ്ഞതെന്ന് എം.എ യൂസഫലി

സൗദി ഭരണനേതൃത്വം നല്‍കിയ ഈ അംഗീകാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് എംഎ യൂസഫലി പ്രതികരിച്ചു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കൂടെ നില്‍ക്കുന്നതാണ് ഏറ്റവും പുണ്യമായ പ്രവൃത്തിയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Saudi honored M.A yusuff ali for voluntary service in charity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here