സല്‍മാന്‍ ഖാന് വീണ്ടും ഭീഷണിക്കത്ത്; ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിക്കെതിരെ കേസെടുത്ത് പൊലീസ്

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ഇ-മെയില്‍ വഴി ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിക്കെതിരെ കേസെടുത്തു. സല്‍മാന്‍ ഖാന്റെ മാനേജര്‍ ജോര്‍ഡി പട്ടേലിന്റെ മെയില്‍ വഴിയാണ് താരത്തിന് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിന് പിന്നാലെ സല്‍മാന്‍ ഖാന്റെ സുഹൃത്ത് പ്രശാന്ത് ഗുഞ്ജാല്‍ക്കര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.(Threatening mail to actor Salman Khan)
ഐപിസി 120 ബി, 34, 506 (2) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രശാന്തിന്റെ പരാതിയില്‍ ഗോള്‍ഡ ബ്രാര്‍, രോഹിത് ഗാര്‍ഗ്, ലോറന്‍സ് ബിഷ്‌ണോയി എന്നിവര്‍ക്കെതിരെയാണ് കേസ്. അടുത്തിടെ ലോറന്‍സ് ബിഷ്‌ണോയി തീഹാര്‍ ജയിലില്‍ നിന്ന് വെളിപ്പെടുത്തിയതനുസരിച്ച് സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി സന്ദേശത്തിന് ലോറന്‍സിനെതിരെ കേസെടുത്തിരിക്കുന്നത്.
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
ഗുണ്ടാസംഘവും ബിഷ്‌ണോയിയുടെ അടുത്ത അനുയായിയുമായ ഗോള്‍ഡി ബ്രാര്‍ സല്‍മാന്‍ ഖാനുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇമെയിലില്‍ പറയുന്നു. ഗോള്‍ഡിയുമായി മുഖാമുഖം സംസാരിക്കണമെന്നാണ് മെയിലില്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷവും സല്‍മാന്‍ ഖാനെതിരെ ഭീഷണിയുണ്ടായിരുന്നു. ഗായകന്‍ സിദ്ധു മൂസ്വാലയ്ക്ക് സംഭവിച്ച അതേ ഗതി താരത്തിനും ഉണ്ടാകുമെന്നായിരുന്നു ഭീഷണിക്കത്ത്.
Story Highlights: Threatening mail to actor Salman Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here