Advertisement

പ്ലസ് ടുവിന് ശേഷം എന്ത്?; ഡിഗ്രിയോടൊപ്പം മാനേജ്മെൻ്റ് അക്കൗണ്ടിംഗ് – ഫിനാൻഷ്യൽ മാനേജ്മെൻ്റ് മേഖലയിൽ ലോകോത്തര നിലവാരമുള്ള അമേരിക്കൻ സർട്ടിഫിക്കേഷൻ നേടാം

March 19, 2023
Google News 14 minutes Read
USA Certified Management Accountant CMA USA

പ്ലസ് ടുവിന് ശേഷം എന്താണ് നിങ്ങളുടെ സ്വപ്നം? ഡിഗ്രിയോടൊപ്പം തന്നെ മാനേജ്മെൻ്റ് അക്കൗണ്ടിംഗ് – ഫിനാൻഷ്യൽ മാനേജ്മെൻ്റ് മേഖലയിൽ ലോകോത്തര നിലവാരമുള്ള ഒരു അമേരിക്കൻ സർട്ടിഫിക്കേഷൻ നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? നിങ്ങൾക്കായുള്ള ഏറ്റവും മികച്ച അവസരമാണ് Certified Management Accountant – USA അഥവാ CMA USA. ആഗോള തലത്തിൽ അംഗീകാരമുള്ള ഈ സർട്ടിഫിക്കേഷൻ വഴി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുന്നു. വളരെ ചുരുങ്ങിയ കാലയളവിൽ നിങ്ങൾക്ക് ഒരു ഇൻ്റർനാഷണൽ സർട്ടിഫിക്കേഷൻ കരസ്ഥമാക്കാൻ സാധിക്കുന്നു. ഒപ്പം തന്നെ എംജി യൂണിവേഴ്സിറ്റിയുടെ അംഗീകരത്തിൽ ഉള്ള B.com ഡിഗ്രീ കൂടെ നിങ്ങൾക്ക് നൽകുവാൻ ഉള്ള അവസരം ഒരുക്കികൊണ്ട് ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റ് B.com with CMA USA എന്ന ഇൻ്റഗ്രേറ്റഡ് കോഴ്സ് ആരംഭിക്കുന്നു.

ഡിഗ്രിയോടൊപ്പം CMA USA ഓഫ്‌ലൈൻ ആയി തന്നെ പഠിക്കാൻ ഈ ഇൻ്റഗ്രേറ്റഡ് കോഴ്‌സിലൂടെ സാധിക്കുന്നു. 150- ൽ അധികം രാജ്യങ്ങളിൽ അംഗീകാരം ഉള്ള ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് ഫിനാൻസ് അക്കൗണ്ടിംഗ് രംഗത്ത് നിരവധി ജോലി സാധ്യതകൾ ആണ്. വികസിത രാജ്യങ്ങളിൽ ഒന്നായ അമേരിക്കയിലെ 100 വർഷത്തിലധികമായി നിലനിൽക്കുന്ന അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് ആയ Institute of Management Accounts – USA( IMA – USA) ആണ് ഈ കോഴ്സ് നമുക്ക് ലഭ്യമാകുന്നത്. Cost Accountant, Management Accountant, Financial Analyst, Budget Analyst, Chief Financial Officer, Chief Executive Officer തുടങ്ങിയ തൊഴിലവസരങ്ങൾ ലഭ്യമാണ്. ശരാശരി ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.

Read Also: പ്ലസ് ടു കഴിഞ്ഞ് ഇനി എന്തെന്ന ആശയ കുഴപ്പത്തിലാണോ നിങ്ങൾ?; ഭാവി സുരക്ഷിതമാക്കം ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിലൂടെ

ഒരു വ്യക്തി CMA USA പൂർത്തീകരിക്കാൻ 2 പരീക്ഷകൾ ആണ് പൂർത്തികരിക്കേണ്ടത്. വർഷത്തിൽ 3 തവണ പരീക്ഷ എഴുതാം Jan – Feb, May- June, Sep – Oct. നെഗറ്റീവ് മാർക്ക് ഇല്ല എന്നതും ഒരു പ്രത്യേകത ആണ്. ആഗോളതലത്തിൽ ഇതിൻ്റെ വിജയശതമാനം ശരാശരി 40 % ആണ്. കൂടുതലും ഇതിൽ MCQ ചോദ്യങ്ങൾ ആണ് പരീക്ഷയ്ക്ക് വരുന്നത്. ഇതിൽ പഠിക്കേണ്ട 2 പാർട്ടുകൾ താഴെ തരുന്നവയാണ്. ഈ 2 പർട്ടുകളിലായി 6 സെക്ഷനുകൾ പഠിക്കാൻ ഉണ്ടാകും.

  1. Part 1 – Financial Planning Analytics Performance and Control
    A. External Financial Reporting Decision
    B. Planning, Budgeting and Forecasting
    C. Performance Management
    D. Cost Management
    E. Internal Control
    F. Technologies and Analytics
  2. Part 2 – Strategic Financial Management
    A. Financial Statement Analysis
    B. Corporate Finance
    C. Decision Analysis
    D. Risk Management
    E. Investment Decisions
    F. Professional Ethics

CMA USA പാസ് ആകാൻ ഒരു പാർട്ട് 500 ൽ 360 മാർക്ക് ആണ് വേണ്ടത്. ഈ കോഴ്സ് ചെയ്യാൻ വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ യോഗ്യത ഡിഗ്രീ ആണ്, എന്നിരുന്നാലും + 2 കഴിഞ്ഞവർക്കും ഈ കോഴ്സിൽ പ്രവേശിക്കവുന്നതാണ്.
CMA USA – മെമ്പർഷിപ്പ്
2 തരത്തിൽ ആണ് മെമ്പർഷിപ്പ് ഉള്ളത്. ഒന്ന് ഡിഗ്രീ / P G രഗുലർ കോളേജിൽ ചെയ്യുന്ന കുട്ടികൾക്ക് ആയി സ്റ്റുഡൻ്റ് മെമ്പർഷിപ്പ് , ഇതിൽ അവർക്ക് സ്കോളർഷിപ്പ് ലഭിക്കാൻ ഉള്ള അവസരവും ഉണ്ട്. രണ്ടാമത് പ്രൊഫെഷണൽ മെമ്പർഷിപ്പ്, ഇത് വിദ്യാർത്ഥികൾ അല്ലാത്തവർക്ക് എടുക്കാവുന്ന മെമ്പർഷിപ്പ് ആണ്.

CMA പൂർത്തീകരിച്ച് അതിൻ്റെ സർട്ടിഫിക്കേഷൻ ലഭിക്കാൻ കുറച്ച് മാനദണ്ഡങ്ങൾ ഉണ്ട്.

  1. ഒരു ഡിഗ്രീ ഉണ്ടായിരിക്കണം.
  2. രണ്ടു പാർട്ട് പരീക്ഷകൾ പൂർത്തിയാക്കണം.
  3. 2 വർഷത്തെ പ്രവത്തിപരിചയം
    ഈ 2 വർഷത്തെ പ്രവർത്തി പരിചയം ഫിനാൻസ് – അക്കൗണ്ടിംഗ് രംഗത്തെ ജോലിയിലെ പ്രവർത്തി പരിചയം ആണ്. സമൂഹത്തിൽ ഉയർന്ന നിലയും ഉയർന്ന വരുമാനവും നേടാൻ ഈ കോഴ്‌സിലൂടെ സാധിക്കുന്നു. ഡിഗ്രി പൂർത്തീകരിച്ച വ്യക്തികളെക്കാളും 40 മുതൽ 50 ശതമാനം വരെ വരുമാനത്തിൽ ഉയർച്ച CMA USA പൂർത്തീകരിച്ച വ്യക്തികൾക്ക് ലഭിക്കുന്നതാണ്. B.com with CMA USA എന്ന ഇൻ്റഗ്രേറ്റഡ് കോഴ്സിലുടെ നിങ്ങൾക്ക് ലഭിക്കുന്ന പ്രയോജനം എന്തെന്നാൽ ഡിഗ്രിയുടെ 3 വർഷം കൊണ്ടുതന്നെ CMA USA പൂർത്തീകരിച്ച് ഒരു പ്രൊഫഷണൽ ആകാം, കൂടാതെ സ്കോളർഷിപോട് കൂടെ CMA പഠിക്കാനും സാധിക്കുന്നു എന്നുള്ളതാണ്. ഇതിന് നിങ്ങൾക്ക് അവസരം ലഭ്യമാക്കികൊണ്ട് ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റ് പുതിയ ബാച്ചുകളിലേക് ഉള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9895818581, 9995518581
    Watch for more Details – https://youtu.be/JvslCfe-a7U
    Contact
    Logic School of Management – 9895818581, 9995518581

Story Highlights: USA Certified Management Accountant CMA USA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here