തലശേരി ബിഷപ് ബിജെപിയോട് എത്രത്തോളം സ്നേഹം കാണിക്കാമോ അത് കാണിച്ചു; ബിനോയ് വിശ്വം

തലശേരി ബിഷപ് ബിജെപിയോട് എത്രത്തോളം സ്നേഹം കാണിക്കാമോ അത് കാണിച്ചു കഴിഞ്ഞുവെന്ന് ബിനോയ് വിശ്വം എംപി. ‘നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കരുത്’ എന്നാണ് തലശേരി ബിഷപ്പിനോടും അദ്ദേഹത്തെ പോലെ ചിന്തിക്കുന്നവരോടും പറയാൻ ഉള്ളത്. ആർച്ച് ബിഷപ് ഗോൾവാൾകറിന്റ പുസ്തകങ്ങൾ വായിക്കണം. ഭയാനകമായ രീതിയിൽ ആർഎസുംഎസും ബിജെപിയും ന്യൂനപക്ഷത്തെ ആക്രമയിക്കുമ്പോൾ റബ്ബറിന്റെ പേരിൽ ചങ്ങാത്തത്തിന്റ പാലം പണിയാൻ ശ്രമിക്കുന്നു. വിചാരധാര യിൽ ആഭ്യന്തര ശത്രുക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ക്രിസ്ത്യാനികൾ ആണ്. കടന്നാക്രമണങ്ങൾക്കെതിരെ കണ്ണടച്ച് കൊണ്ടാണ് ഇത്തരം ഒരു പരാമർശമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആറ്റിലേക്ക് അച്യുതാ ചാടല്ലേ ചാടല്ലേ എന്നാണ് തനിക്ക് പറയാൻ ഉള്ളത്. റബറിന്റ വില ഉയരേണ്ടതാണ്. ബിജിപിക്ക് റബർ ഉൾപ്പെടെ ലോബികളുമായുള്ള ബന്ധത്തിന്റ പേരിലാണ് റബർ വില ഇടിഞ്ഞത്. ഒരു ഗവർണർ ബിഷപ്പുമാരെ എപ്പോഴും കാണുന്നത് വെറുതെയല്ല. ഓരോ വരവിലും ആദ്ദേഹം ഓരോ ബിഷപ്പിനെ എങ്കിലും മുടങ്ങാതെ കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Read Also: റബർ വില കൂട്ടിയാൽ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് പറഞ്ഞിട്ടില്ല: തലശേരി ആർച്ച് ബിഷപ്പ്
അതിനിടെ ഒരാളുടെ മാത്രം അഭിപ്രായമാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ക്രൈസ്തവ മേഖലയുടെ മൊത്തം പ്രതികരണമായി അതിനെ കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ തനിക്ക് തനിക്ക് ഉത്കണ്ഠയില്ല. ഒരാളുടെ പ്രസ്താവനയുടെ പുറത്ത് ഇടിഞ്ഞ് വീണ് പോകുന്നതല്ല കേരളത്തിൻ്റെ മതനിരപേക്ഷ അടിത്തറഎന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Binoy Viswam MP Criticize Joseph Pamplany
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here