Advertisement

പുടിന്റെ ക്ഷണം സ്വീകരിച്ച് ഷി ജിന്‍പിങ് റഷ്യയിൽ

March 20, 2023
Google News 2 minutes Read
xi jinping russia

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് റഷ്യയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഷി റഷ്യയിലെത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തിലാണ് ഷി മോസ്കോയിലെത്തിയതെന്നാണ് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി അദ്ദേഹം കൂടികാഴ്ച നടത്തും. യു​ക്രെ​യ്ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷ​മു​ള്ള ഷി​യു​ടെ ആ​ദ്യ മോ​സ്കോ സ​ന്ദ​ർ​ശ​നം കൂ​ടി​യാ​ണി​ത്.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും ത​ന്ത്ര​പ​രമാ​യ പ​ങ്കാ​ളി​ത്ത​വും ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്ന് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചിരുന്നു. പ്ര​ധാ​ന ക​രാ​റു​ക​ളി​ലും ഇ​രു​രാ​ഷ്ട്ര​ങ്ങ​ൾ ഒ​പ്പു​വെ​ക്കും.

Read Also: അയല്‍രാജ്യമായ മോള്‍ഡോവയിലും റഷ്യ അട്ടിമറിക്കൊരുങ്ങുന്നോ?

അതേസമയം ശനിയാഴ്ച റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ തുറമുഖ നഗരമായ മരിയുപോൾ വ്ലാദിമിർ പുടിൻ സന്ദർശിച്ചിരുന്നു. ​ ക്രീമിയയിലും പുടിൻ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെ യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചൈന മധ്യസ്ഥത വഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Story Highlights: China’s Xi lands in Moscow ahead of Putin meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here