കുറച്ച് കാലങ്ങളായി മനസിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി; എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി അമ്മ യാത്രയായെന്ന് ജോൺ ബ്രിട്ടാസ്

ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായെന്ന് ജോൺ ബ്രിട്ടാസ് എം.പി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായെന്നും മാതാവിന്റെ വിയോഗത്തെ കുറിച്ച് ബ്രിട്ടാസ് ഫേസ് ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
‘ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ അമ്മച്ചി പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല’.
ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പയാണ് (95) അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ നടക്കും. നെയ്ശേരി പടിഞ്ഞാറയിൽ കുടുംബാഗമാണ്.
Story Highlights: John Brittass mother passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here