Advertisement

പാംപ്ലാനിയുടെ പരാമർശം ക്രൈസ്തവ ന്യൂനപക്ഷത്തിൻ്റെ അഭിപ്രായമല്ല; എം വി ഗോവിന്ദൻ

March 20, 2023
3 minutes Read
MV Govindan press conference

ഒരാളുടെ മാത്രം അഭിപ്രായമാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്രൈസ്തവ മേഖലയുടെ മൊത്തം പ്രതികരണമായി അതിനെ കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ തനിക്ക് തനിക്ക് ഉത്കണ്ഠയില്ല. ഒരാളുടെ പ്രസ്താവനയുടെ പുറത്ത് ഇടിഞ്ഞ് വീണ് പോകുന്നതല്ല കേരളത്തിൻ്റെ മതനിരപേക്ഷ അടിത്തറ എന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. MV Govindan on Bishop Mar Joseph Pamplany statement on BJP

ക്രൈസ്തവർക്ക് എതിരെ വലിയ കടന്നാക്രമണം നടക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗങ്ങൾ തന്നെ എഴുതി നൽകിയ പരാതിയിൽ ഈ വിഷയം പരാമർശിക്കുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ റബറിൻ്റെ വില കൂട്ടിയാൽ ഇല്ലാതാകുന്നതല്ല എന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയാണ് ചർച്ചയായത്.

Read Also: ‘റബർ വില ആശങ്ക പങ്കുവച്ചു’; വിവാദത്തിന് മുമ്പ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കള്‍

മനുസ്മൃതി ഭരണഘടയാക്കി മാറ്റണമെന്നതാണ് ആർഎസ്എസിന്റെ അജണ്ടയെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ഫാസിസത്തിലൂടെ അത് നടപ്പിലാക്കാനാണ് ആർഎസ്എസിന്റെ ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റബർ വില രാഷ്ട്രീയമാക്കി ബിജെപിക്ക് കടന്ന് വരാനുള്ള ശ്രമമാണോ ഈ നീക്കത്തിന് പിന്നിലുള്ളതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റബർ വിലയിടവിൻ്റെ പ്രധാന കാരണം കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ആസിയാൻ കരാറാണ് ഇതിന് ഈ വിലയിടിന് പുറകിലെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: MV Govindan on Bishop Mar Joseph Pamplany statement on BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top