Advertisement

പാൻ കാർഡ് കൈവശമുള്ള സ്ത്രീകൾക്ക് ധനസഹായം ? പ്രചരിക്കുന്ന സന്ദേശത്തിനെ പിന്നിലെ വസ്തുത എന്ത് ?

March 20, 2023
Google News 4 minutes Read
pan card holder women will get 1 lakh

പാൻ കാർഡ് കൈവശമുള്ള സ്ത്രീകൾക്ക് ധനസഹായം ലഭിക്കുമെന്ന് പ്രചരണം. പാൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം കേന്ദ്ര സർക്കാർ നൽകുമെന്നാണ് പ്രചരണത്തിൽ പറയുന്നത്. ( pan card holder women will get 1 lakh )

‘യോജന 4 യു’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വ്യാജ സന്ദേശം പ്രചരിച്ചത്. ‘നിങ്ങളുടെ അമ്മയ്‌ക്കോ, സഹോദരിക്കോ, ഭാര്യയ്‌ക്കോ പാൻ കാർഡ് ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപ കേന്ദ്രസർക്കാർ നൽകും’- ഇതായിരുന്നു പ്രചരണം.

എന്നാൽ ഈ സന്ദേശം വ്യാജമാണ്. ഇത്തരത്തിലൊരു പദ്ധതിയും കേന്ദ്രസ സർക്കാർ പരിഗണനയിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം. വാർത്ത തള്ളി പിഐബിയും രംഗത്തെത്തിയിട്ടുണ്ട്.

Read Also: ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം ?

അതേസമയം, പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31 ആണ്. അതിന് മുൻപ് പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ പണമിടപാടുകളും മറ്റ് പാൻ കാർഡ് ആവശ്യമായ ഇടപാടുകളും പ്രതിസന്ധിയിലാകും.

Story Highlights: pan card holder women will get 1 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here