പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

വീടിനടുത്തെ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. നെടുമ്പാശേരിയിലാണ് സംഭവം. ചെങ്ങമനാട് പാലപ്രശേരി നടുവിലപ്പറമ്പിൽ വീട്ടിൽ മുഹമ്മദിന്റെയും ആബിദയുടെയും മകൻ മുഹമ്മദ് ഹാലിക്കുസമാൻ (16) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം.
Read Also: പുഴയിൽ കുളിക്കാനിറങ്ങി; മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു
പതിവ് പോലെ വീടിനടുത്തെ പെരിയാറിന്റെ കൈവഴിയായ കണ്ടകത്ത് കടവിൽ കുളിക്കുന്നതിനിടെ ഗർത്തത്തിൽ അകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാർ അവശനിലയിൽ ചാലാക്കൽ ശ്രീനാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെങ്ങമനാട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ (ഹ്യുമാനിറ്റീസ് വിഭാഗം) വിദ്യാർത്ഥിയാണ്. ഖബറടക്കം പാലപ്രശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി. സഹോദരങ്ങൾ: മുഹമ്മദ് ആദിക്, മുഹമ്മദ് ആഷിക്.
Story Highlights: plus one student drowned to death Nedumbassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here