ലൈഫ് മിഷൻ കോഴക്കേസ്; യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഇന്ന് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടന്നത്. കള്ളപ്പണം വെളുപ്പിക്കലിൽ ഇ ഡി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ.
ശിവശങ്കറിന്റെയും സ്വപ്‌ന സുരേഷിന്റെ പേരിലുളള ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. ഇത് കോഴപ്പണമാണ് എന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ മൊഴി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി 6 കോടി രൂപയുടെ കോഴ ഇടപാട് നടന്നു എന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം.
Read Also: വൈദേകം റിസോർട്ട് ഹാജരാക്കിയ രേഖകള്‍ അപൂര്‍ണം; വീണ്ടും ടിഡിഎസ് നോട്ടീസ്
പദ്ധതി കരാര്‍ ലഭിക്കാന്‍ 4 കോടിക്ക് മേലെ കോഴ നല്‍കിയതായി സന്തോഷ് ഈപ്പനും വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ കേസില്‍ ഇനിയും വമ്പന്‍ സ്രാവുകള്‍ പുറത്ത് വരാനുണ്ട് എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പദ്ധതി കരാര്‍ സന്തോഷ് ഈപ്പന് നല്‍കാനുളള തീരുമാനം എടുത്തത് എന്നും സ്വപ്‌ന ആരോപിച്ചിരുന്നു.
Story Highlights: Santhosh Eappen arrested in dollar smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here