തിരുവനന്തപുരം രാജാജി നഗറില്‍ കുടുംബങ്ങൾ ദുരിതത്തിൽ; സഹായവാഗ്ദാനവുമായി സുരേഷ് ഗോപി

തിരുവനന്തപുരം രാജാജി നഗറില്‍ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സഹായവാഗ്ദാനവുമായി സുരേഷ് ഗോപി. രാജാജി നഗറിലെ ബി.ജെപി പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ചാണ് സുരേഷ് ഗോപി നേരിട്ടെത്തിയത്. അരമണിക്കൂറിലേറെ രാജാജി നഗറില്‍ ചെലവിട്ട സുരേഷ് ഗോപി കുട്ടികള്‍ക്ക് മധുരം നല്‍കിയാണ് മടങ്ങിയത്.(Suresh gopi visits rajaji nagar)
രാജാജി നഗറില്‍ വലിയ ദുരിതത്തില്‍ കഴിയുന്ന നൂറ്റിയന്‍പത്തിയൊന്ന് കുടുംബങ്ങളാണുളളത്. ഇവരുടെ ദുരവസ്ഥ നേരിട്ട് കണ്ട സുരേഷ് ഗോപി കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. പ്ലാസ്റ്റിക് ഷീറ്റും തകരവും മേല്‍ക്കൂരയാക്കിയ വീടുകളിൽ കഴിയുന്ന ഇവർക്ക് മഴക്കാലത്താണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
കേന്ദ്രനഗരവികസന മന്ത്രാലയത്തില്‍ നിന്ന് പരമാവധി സഹായം ലഭ്യമാക്കാമെന്നും ഇതിനായി കോര്‍പറേഷന്റെ സഹകരണം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കണമെന്ന് രാജാജി നഗറിലെ ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു.
Story Highlights: Suresh gopi visits rajaji nagar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here