രണ്ടു മാസത്തിനിടെ ദുബായിൽ എത്തിയത് 10.47 ലക്ഷം വിനോദ സഞ്ചാരികൾ

10.47 ലക്ഷം വിനോദ സഞ്ചാരികളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ ദുബായിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയതിനേക്കാൾ 50% കൂടുതൽ സഞ്ചാരികൾ ഈ വര്ഷം എത്തിയിട്ടുണ്ട്. ദുബായ് ഇക്കണോമിക് ആൻഡ് ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
വിനോദ സഞ്ചാര മേഖലയെ ഇത്രയധികം സജീവമാക്കിയത് ഹോട്ടൽ മേഖലയിലെ കുതിപ്പാണ്. 809 വൻകിട ഹോട്ടലുകളിലായി 1.47 ലക്ഷം മുറികൾ വിനോദ സഞ്ചാരികൾക്കായി ലഭ്യമാണ്. യൂറോപ്യൻ സഞ്ചാരികളാണ് ദുബായിൽ എത്തിയ ഭൂരിഭാഗം പേരും. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും റഷ്യക്കാരുമാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഏറ്റവും വലിയ അന്താരാഷ്‌ട്ര ട്രാവൽ ഹബ്ബുകളിലൊന്നായ DXB 2022-ൽ 66 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചിട്ടുണ്ട്. ഈയിടെ പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലെ ആദ്യ മൂന്നിൽ ദുബായ് ഇടംനേടിയിരുന്നു.
Story Highlights: 10.47 lakh tourists came to Dubai in two months

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here