Advertisement

എ.രാജയ്ക്ക് ആശ്വാസം; ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

March 21, 2023
Google News 2 minutes Read
a raja devikulam verdict stay

ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്ക് ഇടക്കാല സ്‌റ്റേ വന്നിരിക്കുന്നു. എ രാജയ്ക്ക് സുപ്രിംകോടതിയെ സമീപിക്കുന്നതിന് സാവകാശം വേണമെന്നും, അതുവരെ എ രാജയ്ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് ഇടക്കാല വിധി. ( a raja devikulam verdict stay )

ഈ വിധി നടപ്പാക്കിയിരുന്നുവെങ്കിൽ എ രാജയുടെ നിയമസഭാംഗത്വത്തിന് തന്നെ ഭീഷണിയായിരുന്നു. ഗസറ്റിൽ ഇത് നൽകണം. സ്പീക്കർക്കും, സർക്കാരിനും ഇത് അയക്കണം എന്നിവ ഉത്തരവിൽ പറഞ്ഞിരുന്നു. ഈ നടപടിക്രമങ്ങൾക്കെല്ലാം സ്റ്റേ വന്നിരിക്കുകയാണ്.

പത്ത് ദിവസത്തേക്കാണ് ഇടക്കാല സ്റ്റേ നൽകിയിരിക്കുന്നത്.

Story Highlights: a raja devikulam verdict stay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here