Advertisement

സൈബീരിയയില്‍ കണ്ടത് അന്യഗ്രഹ ജീവികളോ? ദൃശ്യങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

March 21, 2023
Google News 6 minutes Read
Alien video from Siberia Fact check

അടുത്തിടെയാണ് അന്യഗ്രഹ ജീവികളുടേതെന്ന പേരില്‍ സൈബീരിയയില്‍ നിന്നുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. സൈബീരിയയില്‍ നിന്നുള്ള ഒരു റേഞ്ചര്‍ ചിത്രീകരിച്ചതെന്ന് അവകാശപ്പെടുന്ന വിഡിയോയില്‍ മഞ്ഞുവീഴ്ചയുള്ള ഒരു വയല്‍പ്രദേശത്തുകൂടി നടന്നുനീങ്ങുന്ന ഒരു ജീവിയെയാണ് കാണിക്കുന്നത്.(Alien video from Siberia Fact check)

ആകൃതി വ്യക്തമല്ലാത്ത രീതിയില്‍ മനുഷ്യനോട് സാമ്യം തോന്നുന്ന തരത്തില്‍ ജീവി രണ്ട് കാലിലാണ് നടക്കുന്നത്. സോസര്‍ ആകൃതിയിലുള്ള ഒരു വാഹനത്തിനടുത്തേക്ക് നടന്നടുക്കുന്ന ജീവി, അതില്‍ കയറുകയും പറക്കുംതളിക പോലെ ആകാശത്തേക്ക് നീങ്ങുന്നതുമാണ് വിഡിയോയില്‍ ഉള്ളത്.

മാര്‍ച്ച് 15നാണ് ഈ ദൃശ്യങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ചിലര്‍ ഇത് നിഷേധിക്കും, ചിലര്‍ വിശ്വസിക്കും നിങ്ങള്‍ക്കെന്ത് തോന്നുന്നു എന്നാണ് വിഡിയോയ്‌ക്കൊപ്പം ട്വറ്ററില്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

Read Also: ആദായ നികുതി റീഫണ്ടായി 41,104 രൂപ; ലഭിക്കുന്ന സന്ദേശത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത് ?

2018ല്‍ ഏലിയന്‍ അണ്‍ലീഷ് എന്ന പേരിലുള്ള യൂട്യൂബ് പേജില്‍ ഒരാള്‍ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ടെന്ന് ഫാക്ട്‌ചെക്കിങ്ങില്‍ കണ്ടെത്തി. വിഡിയോ ആധികാരിക ദൃശ്യങ്ങളല്ലെന്നും ആനിമേറ്റഡ് ആണെന്നും ഈ യൂട്യൂബ് പോസ്റ്റില്‍ പറയുന്നുണ്ട്. ഫ്യൂച്ചറിസ്റ്റിക് സ്റ്റഫുകളെ കുറിച്ച് ആനിമേറ്റഡ് വിഡിയോകള്‍ നിര്‍മിക്കുന്ന പേജായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ നിലവില്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത് സയന്‍സ് ഫിക്ഷന്‍ ഷോര്‍ട്ട് ഫിലിമില്‍ നിന്നുള്ള ക്ലിപ്പ് ആണ്, അന്യഗ്രഹ ജീവികളുടേതല്ല.

Story Highlights: Alien video from Siberia Fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here