2024-ൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം പ്രാവർത്തികമല്ല : പ്രശാന്ത് കിഷോർ

പ്രതിപക്ഷ ഐക്യത്തെ തള്ളി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 2024-ൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം പ്രാവർത്തികമല്ലെന്നും പ്രതിപക്ഷം അസ്ഥിരവും പ്രത്യയശാസ്ത്രപരമായി വ്യത്യസ്തവുമാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. ( opposition alliance against BJP not practical says prashant kishor )
പാർട്ടികളെയോ നേതാക്കളെയോ ഒരുമിച്ച് കൊണ്ടുവന്നത് കൊണ്ട് ഐക്യം ആകില്ലെന്നും ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം എന്നിവയിൽ രണ്ടെണ്ണത്തെ മറികടക്കാൻ കഴിഞ്ഞാലേ ബിജെപിയെ വെല്ലുവിളിക്കാൻ കഴിയൂവെന്നും പ്രശാന്ത് കിഷേർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുണം ചെയ്തില്ലെന്നും അദ്ദേഹം വിലയിരുത്തു. ഹിന്ദുത്വത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങളുടെ കൂട്ടുകെട്ട് വേണമെന്നും പ്രശാന്ത് കിഷോർ നിർദേശിച്ചു.
അതേസമയം, രാജ്യത്ത് പ്രതിപക്ഷ ഐക്യത്തിൽ ഭിന്നത തുടരുകയാണ്. രാജ്യത്ത് സമ്പൂർണ്ണ ഐക്യ പ്രതിപക്ഷ ചർച്ചകൾക്ക് അവസാനമിടുന്ന നീക്കം കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നടത്തിയിരുന്നു. കോൺഗ്രസ് ശക്തമായ സംസ്ഥാനങ്ങളിൽ ചുവട് ഉറപ്പിയ്ക്കുക എന്നതാണ് മമതാ ബാനർജിയുടെ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. കോൺഗ്രസ്സിനൊപ്പം ഉറച്ച് നിൽക്കുന്ന ഡി.എം.കെ അടക്കമുള്ള പാർട്ടികളെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും മമതാ ബാനർജി ആരംഭിച്ചിട്ടുണ്ട്.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
റായ് പൂർ പ്ലിനറി സമ്മേളനത്തിലെ രാഷ്ട്രിയ പ്രമേയത്തെ മമത ബാനർജി സ്വീകരിയ്ക്കും എന്നായിരുന്നു കോൺഗ്രസ് പ്രതിക്ഷ. മൂന്നു സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ സംയുക്ത പ്രതിപക്ഷ സഖ്യം എന്ന ആശയത്തോട് മുഖം തിരിക്കുകയാണ് മമതാ ബാനർജി. കോൺഗ്രസിനും – ഇടത് പക്ഷത്തിനും നൽകുന്ന ഒരോ വോട്ടും ബി.ജെ.പി്ക്ക് നൽകുന്നതിന് തുല്യമാണെന്നതാണ് അവരുടെ വാദം. തന്റെ പാർട്ടിയ്ക്ക് കോൺഗ്രസ്സിനെക്കാൾ കൂടുതൽ സീറ്റുകൾ അടുത്ത ലോകസഭയിൽ ഉറപ്പിയ്ക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. പശ്ചിമ ബംഗാളിന്റെ പരിധിയ്ക്ക് പുറത്ത് മറ്റ് ചില സംസ്ഥാനങ്ങളിൽ കൂടി ഈ വിധത്തിൽ വേരാഴ്ത്താനും ഇങ്ങനെ മമത ആഗ്രഹിയ്ക്കുന്നു. നിലവിലുള്ള സാഹചര്യത്തിൽ മമതയുടെ നേത്യത്വം അംഗികരിയ്ക്കുക കോൺഗ്രസ്സിന് ആലോചിയ്ക്കാവുന്നതിൽ അപ്പുറമാണ്. വരുന്ന 6 സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം നടത്തി ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ അധികാരം നേടിയാൽ മാത്രമേ തന്റെ ചിന്തയിൽ നിന്ന് മമതയെയും ത്യണമുൾ കോൺഗ്രസ്സിനെയും പിന്തിരിപ്പിക്കാൻ കൊൺഗ്രസിന് സാധിക്കു.
Story Highlights: opposition alliance against BJP not practical says prashant kishor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here