Advertisement

ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കുമായി ബോട്ട് യാത്ര; ഉള്ളുനിറച്ച് ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മാതൃക

March 21, 2023
Google News 2 minutes Read
Palliative patient boat trip olloor

ആലപ്പുഴയില്‍ അംഗപരിമിതരും രോഗികളും ഉള്‍പ്പെടുന്ന 56 ഓളം പേര്‍ക്ക് ബോട്ട് യാത്ര ഒരുക്കി തൃശൂരിലെ ഒല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് ബോട്ടിലാണ് പാലിയേറ്റീവ് രോഗികളുടെ സ്‌നേഹാര്‍ദ്രം വിനോദ യാത്ര സംഘടിപ്പിച്ചത്. തൃശൂരില്‍ നിന്നും ബസ് മാര്‍ഗ്ഗമാണു എല്ലാവരെയും ആലപ്പുഴയിലെത്തിച്ചത്. (Palliative patient boat trip olloor )

വീല്‍ചെയറുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന 25 പേരും അവരുടെ കൂട്ടിരിപ്പുകാരുമാണു ആദ്യമായി കുട്ടനാട്ടിലെ കായല്‍ ഭംഗി കാണാന്‍ ആലപ്പുഴയില്‍ എത്തിയത്. എല്ലാവരുടെയും ആദ്യത്തെ ബോട്ട് യാത്ര കൂടി ആയിരുന്നു ഇത്. ഈ ഉല്ലാസ യാത്രക്ക് ഒല്ലൂരിലെ പാലിയേറ്റീവ് വോളണ്ടിയര്‍മാരാണ് കൈത്താങ്ങായത്. ആലപ്പുഴ മാതാ ജെട്ടിയില്‍ നിന്നാണ് മൂന്നുമണിക്കൂര്‍ നീണ്ട ബോട്ട് യാത്ര തുടങ്ങിയത്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

പുന്നമട ഫിനിഷിങ് പോയിന്റ്, സ്റ്റാര്‍ട്ടിങ് പോയിന്റ്, സായികേന്ദ്രം, മാര്‍ത്താണ്ഡം കായല്‍, സി ബ്ലോക്ക്, വട്ടക്കായല്‍ വഴി കുട്ടനാടിന്റെ എല്ലാ ഗ്രാമീണ കാഴ്ചയും ഉള്‍ക്കൊള്ളുന്നതായിരുന്നു യാത്ര. ഇതിനിടെ കരിമീനും കപ്പയുമടങ്ങിയ കുട്ടനാട്ടിന്റെ തനത് ഉച്ചഭക്ഷണവും കുടുംബശ്രീ പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കി. പമ്പാനദിയിലൂടെ കൈനകരിയിലെത്തിയാണ് യാത്ര അവസാനിച്ചത്.

Story Highlights: Palliative patient boat trip olloor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here