വിശുദ്ധ റംസാന്‍ മാസത്തിന് തുടക്കം; യുഎഇയില്‍ ഈ മേഖലകളില്‍ സമയക്രമത്തിന് മാറ്റം
വിശുദ്ധ റംസാന്‍ മാസത്തിന് തുടക്കമാകുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍ നിരവധി മേഖലകളില്‍ മാറ്റം. റംസാന്‍ മാസത്തില്‍ പണമടച്ചുള്ള പാര്‍ക്കിങ്ങിലും തൊഴിലാളികളുടെ ജോലി സമയം അടക്കമുള്ള കാര്യങ്ങളിലും മാറ്റമുണ്ട്.(Times change in these areas in UAE due to Ramadan)
വാഹനങ്ങളുടെ പൊതു പാര്‍ക്കിംഗ് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും രാത്രി 8 മുതല്‍ അര്‍ധ രാത്രി വരെയുമായിരിക്കും. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
റംസാന്‍ പ്രമാണിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ പുലര്‍ച്ചെ 5 മുതല്‍ അര്‍ധരാത്രി 12 വരെ ദുബായ് മെട്രോ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെ ട്രെയിനുകള്‍ ഓടും. ശനിയാഴ്ച രാവിലെ 5 മുതല്‍ അര്‍ദ്ധരാത്രി 12 വരെയും ഞായറാഴ്ച രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി 12 വരെയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്ന് ദുബായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
Read Also: മാസപ്പിറവി കണ്ടില്ല; ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച
ഉപഭോക്തൃ സേവന കേന്ദ്രങ്ങങ്ങളുടെ സേവനം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12 വരെ സേവനം ലഭിക്കും. ഉം റമൂല്‍, അല്‍ മനാറ, ദെയ്റ, അല്‍ ബര്‍ഷ, ആര്‍ടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ 24 മണിക്കൂറും സാധാരണപോലെ പ്രവര്‍ത്തിക്കും.
Story Highlights: Times change in these areas in UAE due to Ramadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here