നികുതിദായകർക്ക് ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റിൽ നിന്ന് 41,104 രൂപ റീഫണ്ട് ലഭിക്കുമോ? മെയിലിന് പിന്നിലെ വസ്തുത പരിശോധിക്കാം…

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇമെയിലും മറ്റ് ആശയവിനിമയ രീതികളും ഉപയോഗിക്കുന്ന ആളുകൾ എളുപ്പത്തിൽ കെണിയിൽ വീഴാനുള്ള സാധ്യതയും ഉണ്ട്. ഇതുവഴി ആളുകൾക്ക് എളുപ്പത്തിൽ പണം നഷ്ടപ്പെടുകയും ചെയ്യുന്നു. 41,104 രൂപ ആദായനികുതി വകുപ്പ് റീഫണ്ട് ചെയ്യും എന്ന തരത്തിൽ ആളുകൾക്ക് ഇമെയിൽ ലഭിക്കുന്നുണ്ട്. ആ മെയിലിൽ, സ്വീകരിക്കുന്നവരോട് PROCEED എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുക ക്ലെയിം ചെയ്യാനും ആവശ്യപ്പെടുന്നു. ആ മെയിലിന് പിന്നിലെ വസ്തുത പരിശോധിക്കാം. ( Will Taxpayers Receive Refund )
ആ മെയിൽ വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. മെയിലിൽ പറയുന്നത് ഇങ്ങനെയാണ്. “ശ്രദ്ധിക്കുക! ആദായ വകുപ്പ് ഔദ്യോഗികമായി നിങ്ങളുടെ അക്കൗണ്ട് ഓഡിറ്റ് പൂർത്തിയാക്കി. നിങ്ങൾക്ക് 41,104.22 രൂപ റീഫണ്ടിന് അർഹതയുണ്ട്. എന്നാൽ നിങ്ങളുടെ വിവരങ്ങൾ നൽകിയതിൽ തെറ്റ് സംഭവിച്ചിട്ടുണ്ട്. വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്ത ശേഷം അതിനനുസരിച്ച് അപേക്ഷിക്കാൻ ചുവടെ പരിശോധിക്കുക. നിങ്ങളുടെ ശരിയായ വിവരങ്ങൾ നൽകുക”, എന്നാണ് മെയിലിൽ കുറിച്ചത്.
എന്നാൽ, പ്രസ് ഇൻഫർമേഷൻ വസ്തുതാ പരിശോധന നടത്തിയപ്പോൾ മെയിൽ വ്യാജമാണെന്ന് തെളിഞ്ഞു. “നികുതിദായകർക്ക് 41, 104 രൂപ റീഫണ്ടിന് അർഹതയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഇ-മെയിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻകം ടാക്‌സ് ഇന്ത്യയുടെ പേരിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മെയിലിൽ ആവശ്യപ്പെടുന്നുണ്ട്. ഈ ക്ലെയിം വ്യാജമാണ്”. എന്നാണ് പിഐബി ട്വീറ്റ് ചെയ്തത്.
ക്ലെയിം: നികുതിദായകർക്ക് 41,104.22 രൂപ റീഫണ്ടിന് അർഹതയുണ്ട്
വസ്തുത: അവകാശവാദം വ്യാജമാണ്. ഇത്തരം സംശയാസ്പദമായ ഇമെയിലുകൾ ‘webmanager@incometax.gov.in എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യുക.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here