Advertisement

സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

March 22, 2023
Google News 2 minutes Read
covid cases increasing in kerala

സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11 മണിക്ക് നടക്കും.(Covid cases increase in kerala)

അതേസമയം രാജ്യത്ത് കൊവിഡ് -19, ഇന്‍ഫ്ളുവന്‍സ അണുബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നതായും സാവന്ത് പറഞ്ഞു. രാജ്യത്ത് കൊവിഡ്, ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ജനങ്ങള്‍ ജാഗ്രത പാലിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. പനി പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സാവന്ത് ആവശ്യപ്പെട്ടു. ഗോവയില്‍ ഇന്നലെ 17 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,59,297 ആയി. സജീവ കേസുകളുടെ എണ്ണം 109 ആണ്. എന്നാല്‍, സംസ്ഥാനത്ത് ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഇന്നലെ 699 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. സജീവ കേസുകള്‍ 6,559 ആയി ഉയര്‍ന്നു.

Story Highlights: Covid cases increase in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here