സ്വപ്നയുടെ നിയമനങ്ങളിൽ ഇഡി അന്വേഷണം; സ്പേസ് പാർക്കിലെ നിയമനത്തിൽ വിശദാംശങ്ങൾ തേടി

സ്വപ്ന സുരേഷിന്റെ നിയമനങ്ങളെക്കുറിച്ച് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും നോട്ടീസ് അയച്ചു.
യു.എ.ഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഇടപെടലിന് പിന്നാലെയാണ് സ്‌പേസ് പാർക്കിൽ സ്വപ്നയ്ക്ക് ജോലി ലഭിച്ചിരുന്നത്. സ്വപ്ന സുരേഷിൻറെ നിയമനങ്ങളിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്.
Read Also: ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ; സ്വപ്നക്കും വിജേഷിനുമെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും
സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അതിൽ കള്ളപ്പണ ഇടപാട് അടക്കം ഉണ്ടോ എന്നുള്ള കാര്യങ്ങളും ഇ.ഡി പരിശോധിക്കും. അതിന്റെ ഭാഗമായിട്ട് കൂടിയാണ് സ്വപ്ന സുരേഷിന്റെ നിയമനങ്ങളിൽ വിശദമായ പരിശോധന ഇ.ഡി തുടരുന്നത്. ഇതിന്റെ ഭാഗമായി സസ്‌പേസ് പാർക്കിന്റെ സ്‌പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിനെ ഇന്നലെ ഇ.ഡികൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്നും അദ്ദേഹത്തെ വിളിച്ചു വരുത്തിയിട്ടുണ്ട്.
Story Highlights: ED Will Investigate Swapna Suresh’s Appointments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here