Advertisement

യുക്രൈനിൽ വെടിനിർത്തലിന് ചൈനയുടെ സമാധാനപദ്ധതി ഫലപ്രദമാകും; വ്ലാഡിമിർ പുടിൻ

March 22, 2023
Google News 2 minutes Read
putin xi jinping

യുക്രൈനിൽ വെടിനിർത്തലിന് ചൈനയുടെ സമാധാനപദ്ധതി ഫലപ്രദമാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രൈനും പാശ്ചാത്യരാജ്യങ്ങളും വെടിനിർത്തലിനൊരുക്കമല്ലെന്നും വിമർശനം. എന്നാൽ റഷ്യ സൈന്യത്തെ പിൻവലിക്കാതെ ചർച്ചക്കൊരുക്കമല്ലെന്ന് യുക്രൈൻ പ്രസിഡന്റ് വളോഡിമിർ സെലൻസ്ക്കി വ്യക്തമാക്കി. അതേസമയം ചൈനീസ് പ്രസിഡന്റ് ഷിജിൻപിംങ്ങിന്റെ റഷ്യ സന്ദർശനം തുടരുന്നു.

യുക്രൈനും പാശ്ചാത്യരാജ്യങ്ങളും വെടിനിർത്തലിനൊരുക്കമല്ലെന്ന് റഷ്യ കുറ്റപ്പെടുത്തി. ചൈന മുന്നോട്ടുവച്ച പന്ത്രണ്ടിന നിർദേശങ്ങളിൽ റഷ്യ യുക്രൈൻ വിടണമെന്ന് ആവശ്യപ്പെടുന്നില്ല. റഷ്യ സൈന്യത്തെ പിൻവലിക്കാതെ ചർച്ച നടത്തണമെങ്കിൽ റഷ്യ രാജ്യം വിടണമെന്ന വ്യവസ്ഥ യുക്രൈൻ മുന്നോട്ടുവച്ചു. ഇതിനിടെ റഷ്യ പിൻവാങ്ങുന്നതിന് മുമ്പ് വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത് “റഷ്യൻ അധിനിവേശത്തെ അംഗീകരിക്കുന്നതിനെ ഫലപ്രദമായി പിന്തുണയ്ക്കും” എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച പറഞ്ഞു.

സംഘർഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ചർച്ച ചെയ്യാൻ റഷ്യൻ നേതാവ് ചൊവ്വാഴ്ച മോസ്കോയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയിൽ ചർച്ചയായി. യുക്രൈൻ വിഷയത്തിൽ ആരുടേയും പക്ഷം പിടിക്കില്ലെന്നും സമാധാനം പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഷിജിൻപിംഗ് പറഞ്ഞു. റഷ്യയും ചൈനയുമായുള്ള സാമ്പത്തിക വാണിജ്യബന്ധങ്ങൾ ശക്തമാക്കുന്നതിന് രണ്ട് കരാറുകൾ ഒപ്പുവച്ചു.

യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ റഷ്യയ്ക്ക് മേൽ ഷീ ജിൻ പിങ് സമ്മർദം ചെലുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇന്ന് വ്ലാദിമിർ പുട്ടിനും ഷീ ജിൻ പിങും നടത്താനിരിക്കെ ആണ് അമേരിക്കയുടെ പ്രതികരണം.

പുട്ടിൻ- ഷീ ജിൻ പിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപായാണ് വൈറ്റ് ഹൌസ് നാഷണൽ സെക്യൂരിറ്റി കൌൺസിൽ വക്താവ് ജോൺ കെർബിയുടെ പ്രതികരണം. യുക്രൈൻ നഗരങ്ങൾക്ക് നേരെയും ആശുപത്രികൾക്കും സ്കൂളുകൾക്കും നേരെയുമുള്ള ആക്രമണം അവസാനിപ്പിച്ച് യുദ്ധക്കുറ്റകൃത്യത്തിന് വിരാമമിടാൻ പുട്ടിന് മേൽ ഷീ ജിൻ പിങ് സമ്മർദം ചെലുത്തണമെന്നും സൈന്യത്തെ റഷ്യ പിൻവലിക്കണമെന്നും ആണ് ആവശ്യം. വെടിനിർത്തൽ പരിഹാരമല്ലെന്നും കെർബി ചൂണ്ടിക്കാട്ടുന്നു. സേനാ പിൻമാറ്റത്തിന് പകരം വെടിനിർത്തലിനായി ചൈന ആവശ്യം മുന്നോട്ടുവയ്ക്കുമെന്ന ആശങ്കയും കെർബി പങ്കുവയ്ക്കുന്നുണ്ട്. വെടിനിർത്തൽ നടപ്പാക്കുകയും എന്നാൽ ,റഷ്യൻ സൈന്യം യുക്രൈനിൽ തുടരുകയും ചെയ്യുന്നത് , റഷ്യയുടെ അനധികൃത പിടിച്ചടക്കലുകൾക്ക് അംഗീകാരം നൽകുന്ന നടപടിയാകുമെന്ന് അമേരിക്ക വ്യക്തമാക്കുന്നു.

Read Also: ‘എത്രയും വേഗമോ അത്രയും നല്ലത്, യുദ്ധം അവസാനിപ്പിണം’; വ്‌ളാഡിമിർ പുടിൻ

യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ചർച്ചയാകാമെന്ന് പുട്ടിൻ പറഞ്ഞിരുന്നു. സൈന്യത്തെ പിൻവലിക്കണമെന്നത് ചൈന നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.സമാധാന ചർച്ചകളിൽ പങ്കെടുക്കണമെങ്കിൽ സൈന്യത്തിന്റെ പിൻമാറ്റം അനിവാര്യമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിരുന്നു. യുക്രൈൻ പ്രസിഡന്റുമായി ചർച്ച നടത്താൻ ഷീ തയാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. പുട്ടിനും ഷീ ജിൻ പിങും തമ്മിൽ ഇന്നലെ നടന്ന അനൌദ്യോഗിക കൂടിക്കാഴ്ച നാല് മണിക്കൂർ നീണ്ടു. അതിനിടെ യുക്രൈന് പിന്തുണ പ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ യുക്രൈനിലെത്തി സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. വ്ലാദിമിർ പുട്ടിനെ ഷീ ജിൻ പിങ് ചൈനയിലേക്ക് ക്ഷണിച്ചു. റഷ്യൻ പ്രധാനമന്ത്രി ഈ വർഷം തന്നെ ചൈന സന്ദർശിക്കും. അതിനിടെ ഡോണെട്സ്കിൽ റഷ്യ നടത്തിയ ആക്രണണത്തിൽ 2 പേർ കൊല്ലപ്പെട്ടു.

Story Highlights: From Ukraine war to US influence, key takeaways from Putin-Xi Jinping summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here