പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പാനി പൂരി ആസ്വദിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി – വീഡിയോ

ഇന്ത്യൻ രുചിക്കൂട്ടുകൾ ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ. തിങ്കളാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ ലസ്സിയും പാനി പൂരിയും കഴിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജാപ്പനീസ് പ്രധാനമന്ത്രി ഗോൽഗപ്പ ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ( Japan PM enjoys pani puri with Modi )
My friend PM @kishida230 enjoyed Indian snacks including Golgappas. pic.twitter.com/rXtQQdD7Ki
— Narendra Modi (@narendramodi) March 20, 2023
ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്കിലെ ബാൽ ബോധി ട്രീ സന്ദർശിച്ച നേതാക്കൾ അവിടെ ലസ്സി, ഗോൽഗപ്പ, ആംപന്ന, വറുത്ത ഇഡ്ഡലി എന്നിവയും ആസ്വദിച്ചു. പ്രധാനമന്ത്രി മോദിക്കൊപ്പം പാനിപൂരി ആസ്വദിക്കുന്ന ഫുമിയോ കിഷിഡ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 14.9 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും 2.8 ദശലക്ഷത്തിലധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തു.
“ഞാനും പ്രധാനമന്ത്രി കിഷിഡയും ഡൽഹിയിലെ ബുദ്ധജയന്തി പാർക്കിൽ പോയി. ചില കാഴ്ചകൾ പങ്കുവെയ്ക്കുന്നു,” എന്നാണ് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചത്. പ്രതിരോധം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, മറ്റ് വിഷയങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ജപ്പാൻ ബന്ധം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി കിഷിഡയുമായി മികച്ച ചർച്ചകൾ നടത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
One of the aspects which connects India and Japan is the teachings of Lord Buddha.
— Narendra Modi (@narendramodi) March 20, 2023
PM @kishida230 and I went to the Buddha Jayanti Park in Delhi. Sharing some glimpses. pic.twitter.com/DL64YUQqdg
ലോജിസ്റ്റിക്‌സ്, ഭക്ഷ്യ സംസ്‌കരണം, എംഎസ്‌എംഇ, ടെക്‌സ്‌റ്റൈൽസ് എന്നിവയിലും അതിലേറെ കാര്യങ്ങളിലും മത്സരശേഷി വർധിപ്പിക്കാനുള്ള വഴികളും ഞങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനത്തെക്കുറിച്ചും ജപ്പാന്റെ ജി7 പ്രസിഡൻസിയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here