മാനസിക വൈകല്യമുള്ളയാളെ പൊലീസ് പെരുവഴിയിൽ ഇറക്കി വിട്ട സംഭവം; യുവാവിനെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി

പൊലീസ് പെരുവഴിയിൽ ഇറക്കി വിട്ട, മാനസിക വൈകല്യമുള്ള യുവാവിനെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അസി: കമ്മീഷണർ പി വി ബേബിയാണ് 24 വാർത്ത കണ്ടയുടൻ ഇടപെട്ടത്. മാനസിക വൈകല്യമുള്ളയാളെ പരാതിയുയർന്നപ്പോൾ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടു പോയെന്നായിരുന്നു സൂചന. തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. കളമശേരി കൈപ്പടമുഗളിലാണ് സംഭവം. വാഹനത്തിൽ നിന്ന് ഇറക്കിവിട്ട പൊലീസുകാർക്കെതിരെ അന്വേഷണം നടത്തുമെന്ന് സൂചനയുണ്ട്.
Story Highlights: kalamassery mentally challenged man police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here