‘സ്റ്റൈപ്പന്റ് ലഭിക്കുന്നില്ല’; ഹൗസ് സർജന്മാരും പിജി ഡോക്ടെഴ്‌സും അനിശ്ചിതകാല സമരത്തിലേക്ക്

കൊല്ലം പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും സമരത്തിലേക്ക്. സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിഷേധിച്ച് ഇന്നുമുതലാണ് അനിശ്ചിതകാല സമരം നടത്തുക. എല്ലാ തരം ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.(PG doctors and house surgeons indefinite strike from 22nd march)
5 മാസത്തെ സ്റ്റൈപ്പന്റ് ലഭിക്കാനുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൗസ് സർജന്മാർക്ക് സ്റ്റൈപ്പന്റ് മുടങ്ങുന്നത് സ്ഥിരം സംഭവമാണ്. സ്റ്റൈപ്പന്റ് മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥയെന്നാണ് വിമർശനം. സർക്കാരിന് പല തവണ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ക്യാമ്പസിൽ പ്രകടനവും പ്രിൻസിപ്പൽ ഓഫീസിൽ ധർണയും നടത്തുമെന്ന് ഡോക്ടർമാർ പറഞ്ഞു.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് തങ്ങൾ ഇതുവരെ സമരത്തിലേക്ക് പോകാതിരുന്നതെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ പറഞ്ഞു. സ്റ്റൈപ്പന്റില്ലാതെ ജോലി തുടർന്നിട്ടും സ്റ്റൈപ്പന്റിന് പണം അനുവദിക്കാൻ സർക്കാർ തയ്യാറായില്ല. പല തവണ സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
സ്റ്റൈപ്പന്റ് എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവുകയല്ലാതെ മറ്റ് വഴികളില്ലെന്നും രോഗികൾക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികൃതർ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Story Highlights: PG doctors and house surgeons indefinite strike from 22nd march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here