Advertisement

ഓരോ തുള്ളി വെള്ളവും അമൂല്യമാണ്; ഇന്ന് ലോക ജലദിനം

March 22, 2023
Google News 1 minute Read
world water day

ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.

ഭൂമിയിൽ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ് സാധ്യമല്ല. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടുത്ത ലോകയുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നത് ഈ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാണ്. കുടിവെള്ള സ്രോതസുകൾ ദിനംപ്രതി മലിനമാകുന്ന സാഹചര്യവും നിലവിലുണ്ട്. മഹാനദികൾ ഇന്ന് മാലിന്യക്കൂന്പാരമാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും മലിനമാക്കപ്പെടുന്നു. കുടിവെള്ളം അമൂല്യമാണെന്നത് നാം മറക്കരുത്. ആഗോള തലത്തിൽ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ വേണമെന്നതാണ് ഈ വർഷത്തെ ജലദിന പ്രമേയം ഓർമിപ്പിക്കുന്നത്.

Read Also: ആത്മാവിലേക്ക് ഇറ്റുവീഴുന്ന സൗന്ദര്യാനുഭൂതി; ഇന്ന് ലോക കവിതാ ദിനം

കടുത്ത വേനലിൽ നദികൾ വറ്റിവരളുമ്പോൾ മഞ്ഞുമലകൾ ഒഴുകിയെന്നാനില്ല. നമുക്ക് ആശ്രയിക്കാനുള്ളത് മഴയെ മാത്രമാണ്. എന്നാൽ നാട് വരൾച്ചയുടെ പിടിയിൽ അമരുമ്പോൾ അതിനെ നേരിടാൻ നമുക്ക് മാർഗമില്ല. ലഭ്യമായ ജലസ്രോതസ്സുകളെ കരുതലോടെ നമുക്ക് സംരക്ഷിക്കാം, സംഭരിക്കാം… മഴവെള്ളം ഒരുതുള്ളി പോലും കളയരുതെന്ന നിഷ്കർഷ നാം പുലർത്തണം. നമ്മുടെ ജീവനായും ഭാവി തലമുറയ്ക്കായും പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കായും അമൂല്യമായ കുടിവെള്ളത്തെ നമുക്ക് പാഴാക്കാതിരിക്കാം..ജലം ജീവനാണ്..

Story Highlights: World Water Day 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here