രാജ്യത്ത് ഇന്ന് 1300 പേർക്ക് കൊവിഡ്; 5 മാസത്തിനിടെ ഏറ്റവും ഉയർന്ന കണക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1300 പേർക്ക് കൊവിഡ്. 140 ദിവസങ്ങൾക്കിടെ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ നിലവിലെ ആക്ടീവ് കേസുകൾ 7605 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ആകെ 718 പേർ കൊവിഡിൽ നിന്ന് മുക്തരായി. ഗുജറാത്ത്, കർണാടക, മഹരാഷ്ട്ര എന്നീ ജില്ലകളിലായി ഇന്ന് ആകെ മൂന്ന് പേർ മരിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. കൊവിഡ് വ്യാപനം വീണ്ടും കൂടിയതോടെ കുട്ടികൾ, പ്രായമായവർ, മറ്റ് രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആശുപത്രികളിലെത്തുന്നവർക്ക് മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.
ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കണം. നിലവിൽ സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
Story Highlights: 130 covid india today