സംഘര്‍ഷം ഒഴിവാക്കുക,ഡ്രൈവിംഗ് സുഗമമാകും; മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമ്പയിനില്‍ ഭാഗമായി മമ്മൂട്ടി

മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ബോധവത്ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി നടൻ മമ്മൂട്ടി. ഇതിന്റെ ഭാഗമായി പുതിയ ബോധവത്ക്കരണ വിഡിയോ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. സംഘര്‍ഷം ഒഴിവാക്കി ഡ്രൈവിംഗ് സുഗമമാക്കണമെന്നാണ് മമ്മൂട്ടി വിഡിയോയില്‍ പറുന്നത്.
‘പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗ് വളരെ മാനസിക പിരിമുറുക്കം ഉള്ളതായി മാറ്റിയിട്ടുണ്ട് നമ്മള്‍. മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം, അവരുടെ നന്മയെ അംഗീകരിക്കാന്‍ സാധിച്ചാല്‍, അവര്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ കുറച്ചു കൂടി സംഘര്‍ഷം ഇല്ലാതെ ആകും.ഡ്രൈവിംഗ് സുഗമമാകും.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
ഡ്രൈവിംഗ് സുഗമമാക്കുക. സംഘര്‍ഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക. അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക. അതാണ് സംസ്‌കാരം. സംസ്‌കാരം ഉള്ളവരായി മാറുക’, എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.
Story Highlights: Avoid collisions, driving becomes smoother; Mammootty